25
May 2024
Mon
25 May 2024 Mon

മലപ്പുറം: പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ രാത്രി മാരകായുധങ്ങളുമായി നാട്ടുകാര്‍ തടഞ്ഞുവെച്ച ക്വട്ടേഷന്‍ സംഘാംഗങ്ങളെ കോടതിയിൽ ഹാജരാക്കി. വൈപ്പിന്‍ സ്വദേശികളായ തിരുന്നില്ലത്ത് ആകാശ്(30) കിഴക്കേവളപ്പില്‍ ഹിമസാഗര്‍(30) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുവരും എറണാകുളം വൈപ്പിന്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്നും വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്നും പോലീസ് പറഞ്ഞു.

ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് രണ്ടുകാറുകളിലായി എത്തിയ അഞ്ചംഗ ഗുണ്ടാസംഘവും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടിയത്. ആലുങ്ങല്‍ സ്വദേശിയായ യുവാവ് കിലോ കണക്കിന് സ്വര്‍ണം തട്ടിയത് ആന്വേഷിച്ചെത്തിയ ഗുണ്ടാംസംഘം മാരകായുധങ്ങളുമായി നാട്ടുകാരെ ആക്രമിക്കുകയായിരുന്നന്ന് പോലീസ് പറയുന്നു.

നാട്ടുകാരും സംഘാംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെ സംഘത്തിലെ മൂന്ന് പേര്‍ ഒരു കാറുമായി രക്ഷപ്പെട്ടു. തുടര്‍ന്നാണ് ബാക്കി രണ്ടുപേരെ നാട്ടുകാര്‍ തടഞ്ഞുവെച്ചത്. ഇവരെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിടുക ആയിരുന്നൂ.

നാട്ടുകാർ ചോദ്യംചെയ്തപ്പോൾ ഒരാൾ നാട്ടുകാർക്കെതിരേ തോക്കുചൂണ്ടി. ഇതോടെയാണ് അക്രമിസംഘത്തെ നാട്ടുകാർ നേരിട്ടത്. വൈകാതെ പരപ്പനങ്ങാടി പോലീസെത്തി. എന്നാൽ, പിടികൂടിയവരെ വിട്ടയയ്ക്കാൻ നാട്ടുകാർ തയ്യാറായില്ല. പിന്നീട് പൊതുപ്രവർത്തകരുടെ ഇടപെടലിലൂടെ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി.

Quotation team

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക