29
Jul 2026
Wed
29 Jul 2026 Wed
man stags women in chathisgarh

സൂരജ്പൂര്‍ (ഛത്തീസ്ഗഡ്): പ്രണയപ്പകയെത്തുടര്‍ന്ന് കാമുകന്‍ കഴുത്തറുത്ത പത്തൊന്‍പതുകാരി ദാരുണമായി കൊല്ലപ്പെട്ടു. രാധിക രാജ്വാഡെ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ കാമുകന്‍ റിതേഷ് രാജ്വാഡെയെ (23) പൊലീസ് മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറ്റൊരു യുവാവുമായി പെണ്‍കുട്ടി സംസാരിക്കുന്നു എന്ന സംശയത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഛത്തീസ്ഗഡിലെ നെഹ്‌റു പാര്‍ക്കില്‍ വെച്ച് മണിക്കൂറുകളോളം സംസാരിച്ചതിന് പിന്നാലെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് അക്രമാസക്തനായ റിതേഷ് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് രാധികയുടെ കഴുത്തില്‍ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ബൈക്കില്‍ കടന്നുകളയുകയായിരുന്നു.

ALSO READ: ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസ്; ജോണ്‍ ബ്രിട്ടാസിന്റെ മാസ് എന്‍ട്രി; ഐഷിയെ സുരക്ഷിത സ്ഥലത്തേക്കു മാറ്റി

ഗുരുതര പരിക്കേറ്റ് ചോരയില്‍ കുളിച്ച അവസ്ഥയിലും സഹായത്തിനായി പെണ്‍കുട്ടി പാര്‍ക്കിന് പുറത്തേക്ക് നടന്നെത്തി. ആശുപത്രിയിലെത്തിക്കുമ്പോള്‍ ബോധമുണ്ടായിരുന്നെങ്കിലും കഴുത്തിലെ ആഴത്തിലുള്ള മുറിവ് കാരണം സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന്, പൊലീസ് ഉദ്യോഗസ്ഥരോട് ആംഗ്യത്തിലൂടെ ഫോണ്‍ ആവശ്യപ്പെടുകയായിരുന്നു. തന്നെ ആക്രമിച്ച പ്രതിയുടെ പേര് മരണത്തോട് മല്ലടിക്കുന്നതിനിടയിലും അവള്‍ ടൈപ്പ് ചെയ്തു നല്‍കി. തുടര്‍ന്ന് കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി അംബികാപൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.

സി.സി.ടി.വി ദൃശ്യങ്ങളും പെണ്‍കുട്ടി നല്‍കിയ അവസാന വിവരവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍, പിധ പ്രദേശത്തെ വനമേഖലയില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പൊലീസ് വട്ടമിട്ട് പിടികൂടി. കഴിഞ്ഞ ആറുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പെണ്‍കുട്ടി തന്നില്‍ നിന്ന് അകലാന്‍ ശ്രമിച്ചതാണ് അക്രമത്തിന് കാരണമെന്നും പ്രതി സമ്മതിച്ചു. സംഭവത്തില്‍ കൊലപാതക കുറ്റത്തിന് കേസെടുത്ത് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Tags:
Radhika Rajwade, Ritesh Rajwade, Surajpur, Chhattisgarh Crime, Nehru Park Surajpur, Crime News Malayalam, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക