ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കെതിരായ വിമര്‍ശനത്തിന്റെ പേരിലുള്ള അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളിയതിനോട് രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ്. ഗുജറാത്തില്‍നിന്ന് നീതി പ്രതീക്ഷിക്കരുതെന്നും ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.
|
‘രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അപ്പീല്‍ തള്ളിയതില്‍ അതിശയമില്ല. പ്രതീക്ഷിച്ചത് തന്നെയാണ്. ഗുജറാത്തില്‍ നിന്നും വര്‍ത്തമാനകാലത്ത് നീതി ലഭിക്കുകയെന്നത് നമുക്ക് ആര്‍ക്കും പ്രതീക്ഷിക്കാന്‍ കഴിയുന്ന ഒന്നല്ല. വിധിയെഴുതുന്നവരും അതിന് കളമൊരുക്കുന്നവരുമെല്ലാം മനസ്സിലാക്കിയാല്‍ നന്ന്, ഏത് വിധിന്യായത്തിനും അയോഗ്യതയ്ക്കും തകര്‍ക്കാന്‍ കഴിയാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് അഭിമാനത്തോടെ ഞങ്ങള്‍ പറയും. രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്ന ദൗത്യത്തില്‍ നിന്നും ഈ വിധി രാഹുലിനെയോ കോണ്‍ഗ്രസിനെയോ പിന്നോട്ട് വലിക്കില്ല. പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ട് പോകും. അയോഗ്യനാക്കിയിട്ടും രാഹുല്‍ മിണ്ടാതിരുന്നില്ലല്ലോ, ഇത് കോണ്‍ഗ്രസിന് കിട്ടുന്ന അവസരമാണ്, രാജ്യത്തെ ജനങ്ങള്‍ വിഢികളല്ല. അദാനിമോദി ബന്ധം ശക്തമായി തുറന്ന് കാട്ടിയപ്പോഴാണ് ഈ കേസില്‍ തുടര്‍നടപടി ആരംഭിച്ചത്, അദാനി ഇത്രയും ശക്തനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും കെസി പരിഹസിച്ചു.
അപകീര്‍ത്തി കേസില്‍ ശിക്ഷ വിധിച്ച സൂറത്ത് സിജെഎം കോടതിയുടെ വിധിക്കെതിരായ രാഹുലിന്റെ അപ്പീലാണ് ഗുജറാത്ത് ഹൈക്കോടതി ഇന്ന് രാവിലെ തള്ളിയത്. ശിക്ഷ കോടതി സ്‌റ്റേ ചെയ്യാത്തതോടെ രാഹുല്‍ ഗാന്ധിക്കെതിരായ അയോഗ്യത നിലനില്‍ക്കും. ‘മോദി’ പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ രാഹുല്‍ നല്‍കിയ പുനഃപരിശോധന ഹരജിയിലാണ് ഹൈകോടതി വിധി പറഞ്ഞത്.
2019 ഏപ്രില്‍ 13ന് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകത്തിലെ കോലാറില്‍ സംഘടിപ്പിച്ച റാലിയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്.
The Congress on Friday said it would would move an appeal before the Supreme Court challenging the Gujarat High Court order dismissing party leader Rahul Gandhis plea seeking a stay on his conviction in a criminal defamation case over his Modi surname remark.





