16
Mar 2023
Sun
16 Mar 2023 Sun

ന്യൂഡൽഹി: ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് സത്യഗ്രഹത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് ലംഘിച്ചാണ് സത്യഗ്രഹം തുടങ്ങിയത്. വൈകീട്ട് അഞ്ച് മണിവരെയാണ് സത്യഗ്രഹം. അഞ്ചുപേരിൽ കൂടുതൽ ഒത്തുചേരാൻ അനുമതിയില്ലെന്ന് അറിയിച്ച് ഡൽഹി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സത്യഗ്രഹത്തിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുകയും അണികൾ എത്തിച്ചേരുകയും ചെയ്തതിനു പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇത് വലിയ പ്രതിഷേധത്തിന് കാരണമായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ കത്ത് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഇതിനു പിന്നാലെ നിരോധനാജ്ഞ പിൻവലിച്ച് പൊലീസ് സത്യാഗ്രഹത്തിന് അനുമതി നൽകുകയായിരുന്നു.

രാജ്യത്ത് ജനാധിപത്യമില്ലെന്നതിന്റെ തെളിവാണിതെന്ന് കെ.സി കുറ്റപ്പെടുത്തി. ആദ്യം വിലക്കിയ പോലീസ് ഇപ്പോൾ പരിപാടി നടത്തിക്കൊള്ളാൻ പറയുന്നു. പ്രതിഷേധത്തെ മോദി ഭരണകൂടം ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളിലും ഇന്ന് പ്രതിഷേധം സംഘടിപ്പിക്കാൻ ദേശീയ നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളിലെ സത്യഗ്രഹം ഗാന്ധി പ്രതിമയ്ക്ക് മുൻപിലോ, പ്രത്യേകം തയാറാക്കുന്ന ഗാന്ധി ഛായാചിത്രത്തിനു മുന്നിലോ ആയിരിക്കണമെന്നാണ് എഐസിസി നിർദേശം. കേരളത്തിൽ തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഗാന്ധി പാർക്കിലാണ് സത്യഗ്രഹം. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ സത്യഗ്രഹത്തിൽ പങ്കെടുക്കും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക