സുൽത്താൻബത്തേരി: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി തന്റെ മണ്ഡലമായ വയനാട്ടിലെത്തി. കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുൽ ഇന്നലെ രാത്രിയാണ് കൽപ്പറ്റയിലെത്തിയത്. രാഹുൽ ഗാന്ധിയെ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. രാവിലെ കൽപ്പറ്റ മണിയങ്കോട് കൈതാങ്ങ് പദ്ധതിയിൽ നിർമ്മിച്ച വീട് സന്ദർശിക്കുന്നതോടെയാണ് വയനാട്ടിലെ പരിപാടികൾ തുടങ്ങുന്നത്. ശേഷം കളക്ട്രേറ്റിൽ നടക്കുന്ന വിവിധ യോഗങ്ങളിൽ പങ്കെടുക്കും.
|
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പുതുശ്ശേരി തോമസിന്റെ വീടും രാഹുൽ ഗാന്ധി സന്ദർശിക്കും. വൈകിട്ട് മീനങ്ങാടി സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. കോൺഗ്രസിന്റെ ‘കൈത്താങ്ങ് ‘ പദ്ധതി പ്രകാരം നിർമിച്ച 25 വീടുകളുടെ താക്കോൽ ദാനവും ചടങ്ങിൽ രാഹുൽ ഗാന്ധി നിർവഹിക്കും. മണ്ഡല സന്ദർശനം പൂർത്തിയാക്കി രാത്രി 8.50 നുളള വിമാനത്തിൽ കരിപ്പൂരിൽ നിന്ന് രാഹുൽ ഗാന്ധി ദില്ലിയിലേക്ക് തിരിക്കും
കൈതാങ്ങ് പദ്ധതിയിൽ നിർമ്മിച്ച കൽപ്പറ്റ മണിയങ്കോട്ടെ വീട് സന്ദർശിക്കുന്നതോടെയാണ് ഇന്നത്തെ പരിപാടികൾക്ക് തുടക്കമാവുന്നത്. കോൺഗ്രസിന്റെ ‘കൈത്താങ്ങ് ‘ പദ്ധതി പ്രകാരം നിർമ്മിച്ച 25 വീടുകളുടെ താക്കോൽ ദാനവും ചടങ്ങിൽ രാഹുൽ ഗാന്ധി നിർവഹിക്കും. രാത്രി 8.50 നുളള വിമാനത്തിലാണ് കരിപ്പൂരിൽ നിന്ന് രാഹുൽഗാന്ധി ഡൽഹിയിലേക്ക് മടങ്ങുക.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, താരീഖ് അൻവർ, രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ തുടങ്ങി ഒട്ടേറെ നേതാക്കൾ രാഹുലിനെ സ്വീകരിക്കാൻ കരിപ്പൂരിൽ എത്തിയിരുന്നു. വിമാനത്താവളം മുതൽ ന്യൂമാൻ ജക്ഷൻ വരെയുള്ള ഭാഗത്ത് തുറന്ന വാഹനത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ യാത്ര. മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു എയർപോർട്ടിൽ സ്വീകരണം ഒരുക്കിയത്.



