25
Aug 2025
Sun
25 Aug 2025 Sun
railway ticket booking

ന്യൂഡല്‍ഹി: ഉത്സവ സീസണില്‍ കുറഞ്ഞ നിരക്കില്‍ യാത്ര സാധ്യമാക്കാന്‍ പുതിയ ഓഫറുമായി റെയില്‍വേ. യാത്രക്കും മടക്കയാത്രക്കുമുള്ള ടിക്കറ്റ് ഒരുമിച്ച് എടുക്കുമ്പോള്‍ മടക്കയാസത്രയിലെ ടിക്കറ്റ് നിരക്കില്‍ 20 ശതമാനം ഇളവ് നല്‍കുന്ന ‘റൗണ്ട് ട്രിപ് പാക്കേജ്’ ആണ് പരീക്ഷാണിസ്ഥാനത്തില്‍ നടപ്പാക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2025 ഒക്ടോബര്‍ 13 മുതല്‍ ഒക്ടോബര്‍ 26 വരെയുള്ള യാത്രക്കും 2025 നവംബര്‍ 17 മുതല്‍ ഡിസംബര്‍ ഒന്നുവരെയുള്ള മടക്കയാത്രക്കും ഒരേ ക്ലാസിലും പാതയിലുമുള്ള സ്ഥിരീകരിച്ച ടിക്കറ്റുകള്‍ക്കാണ് ഇളവ് ലഭിക്കുക. ആഗസ്റ്റ് 14 മുതല്‍ റെയില്‍വേയുടെ ബുക്കിങ് വെബ്‌സൈറ്റിലെ ‘കണക്ടിങ് ജേണി ഫീച്ചര്‍’ വഴി ഈ ടിക്കറ്റുകള്‍ ലഭ്യമാകും.

ALSO READ: ഒരു ഫ്രണ്ട് റിക്വസ്റ്റില്‍ തുടങ്ങിയതാണ്; പോയത് 9 കോടി

ആവശ്യകതക്ക് അനുസരിച്ച് ടിക്കറ്റ് നിരക്ക് ഉയരുന്ന ട്രെയിനുകളില്‍ ഡിസ്‌കൗണ്ടുണ്ടാവില്ല. യാത്രാ ടിക്കറ്റുകളും മടക്ക യാത്രാ ടിക്കറ്റുകളും ഒരാളുടെ പേരില്‍ തന്നെ ബുക്ക് ചെയ്യുകയും രണ്ട് ടിക്കറ്റുകളും കണ്‍ഫേം ആവുകയും ചെയ്താല്‍ മാത്രമേ ടിക്കറ്റില്‍ ഇളവ് ലഭിക്കുകയുള്ളു. പദ്ധതി പ്രകാരം ടിക്കറ്റ് എടുക്കുന്നവര്‍ക്ക് റീഫണ്ട് ലഭിക്കില്ല.

ഉത്സവ സീസണിലെ തിരക്ക് ഒഴിവാക്കുന്നതിനും തടസ്സരഹിത ബുക്കിങ് ഉറപ്പാക്കുന്നതിനുമാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതെന്ന് റെയില്‍വേ വ്യക്തമാക്കി. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടെ യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതല്‍ സൗകര്യമൊരുക്കാമെന്നും റെയില്‍വേ കണക്കുകൂട്ടുന്നു.