|
ഹോളിവുഡ് നടി രാഖി സാവന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യാവസ്ഥ പെട്ടെന്ന് വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി കിടക്കയിലുള്ള രാഖിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
താരത്തെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്നോ നടിയുടെ ഇപ്പോഴത്തെ ആരോഗ്യനില എങ്ങനെയാണെന്നോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആറ് ദിവസം വരെ നടിയ്ക്ക് ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരിക്കുകയാണ്.
ഇതിന് മുൻപ് ഒരു ഓപ്പറേഷന്റെ ഭാഗമായി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
താരത്തിന്റെ ആരോഗ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. രാഖി വേഗം സുഖം പ്രാപിക്കട്ടെയെന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറയുന്ന കമന്റുകൾ. ബിഗ് ബോസം താരം കൂടിയായിരുന്ന രാഖി തന്റെ പ്രസ്താവനകളിലൂടെ വിവാദങ്ങളിലും നിറഞ്ഞു നിന്നിട്ടുണ്ട്.
Rakhi Sawant Hospitalised In Mumbai Due To ‘Serious Heart Problem