
മുംബൈ: സിനിമയ്ക്കുള്ളിലും പുറത്തും എന്നും നിറഞ്ഞുനില്‍ക്കുന്ന അഭിനേത്രിയാണ് രാഖി സാവന്ത്. ഇപ്പോഴിതാ വിവാഹത്തിന്റെ പേരിലാണ് അവര്‍ വാര്‍ത്തയാകുന്നത്. മറ്റൊരു വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രാഖി സാവന്ത്. നേരത്തെ രണ്ടുതവണ വിവാഹിതയായ രാഖി സാവന്ത് നിരവധി തവണ വിവാദങ്ങളിലകപ്പെടുകയും ചെയ്തിട്ടുണ്ട്.
![]() |
|
ഒരു അഭിമുഖത്തിലാണ് രാഖി തനിക്ക് പാകിസ്താനില്‍നിന്ന് വന്ന വിവാഹാലോചനകളെ കുറിച്ചും കൃത്യമായ സമയത്ത് ശരിയായത് തിരഞ്ഞെടുക്കുമെന്നും വെളിപ്പെടുത്തിയത്. അടുത്തിടെ പാകിസ്താന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ നിന്ന് നിരവധി വിവാഹാലോചനകള്‍ വന്നിട്ടുള്ളതായാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. മുന്‍വിവാഹങ്ങളില്‍ താന്‍ ഉപദ്രവിക്കപ്പെട്ടെന്നും അത് തിരിച്ചറിഞ്ഞവരാണ് തന്നെ മറ്റൊരു വിവാഹത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അത്തരമൊരു സാധ്യതയെ താന്‍ തിരഞ്ഞെടുക്കുമെന്നും രാഖി പറഞ്ഞു.
‘ഇന്ത്യക്കാര്‍ക്കും പാകിസ്താനികള്‍ക്കും പരസ്പരം സഹകരിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ല. ഞാന്‍ പാകിസ്താനിലുള്ളവരെയും സ്‌നേഹിക്കുന്നുണ്ട്. എനിക്ക് അവിടെ നിരവധി ആരാധകരുണ്ട്’ – രാഖി പറഞ്ഞു.
View this post on Instagram
പാകിസ്താന്‍കാരനായ തന്റെ പുതിയ കാമുകനെ സംബന്ധിച്ചും രാഖി വെളിപ്പെടുത്തി. നടനും പോലീസ് ഉദ്യോഗസ്ഥനുംകൂടിയായ ദോദി ഖാന്‍ ആണ് വരന്‍.
ഇസ്ലാമിക ആചാരമനുസരിച്ച് പാകിസ്താനിലായിരിക്കും വിവാഹം നടക്കുക. റിസപ്ഷന്‍ ഇന്ത്യയിലും ഉണ്ടാകും. സ്വിറ്റ്‌സര്‍ലന്‍ഡിലോ നെതര്‍ലന്‍ഡിലോ ആയിരിക്കും ഹണിമൂണെന്നും ദുബായിലായിരിക്കും ഒരുമിച്ചുള്ള ജീവിതമെന്നും രാഖി വെളിപ്പെടുത്തി.
ഋതേഷ് രാജ് സിങ്, ആദില്‍ ഖാന്‍ ദുറാനി എന്നിവരുമായിട്ടായിരുന്നു രാഖി സാവന്തിന്റെ ആദ്യ വിവാഹങ്ങള്‍. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് രാഖിയുടെ പരാതിയില്‍ 2023ല്‍ ആദിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നീരു ഭേദ എന്നാണ് യഥാര്‍ത്ഥ പേര് രാഖി സാവന്ത്. 1978 നവംബര്‍ 25 ന് മുംബൈയിലാണ് അവര്‍ ജനിച്ചത്. ബോളിവുഡ് നൃത്ത നമ്പറുകളിലൂടെയും ബിഗ് ബോസ്, നാച്ച് ബാലിയേ തുടങ്ങിയ റിയാലിറ്റി ഷോകളിലെ പ്രകടനങ്ങളിലൂടെയും അവര്‍ പ്രശസ്തയാണ്.