പത്തനംതിട്ട: പത്തനംതിട്ടയില്‍ പച്ചക്കറി വാങ്ങുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കടയുടമയെ യുവാവ് വെട്ടിക്കൊന്നു. അങ്ങാടി എസ്ബിഐ ശാഖയ്ക്ക് മുന്നില്‍ പച്ചക്കറി നടത്തുന്ന ചേത്തയ്ക്കല്‍ സ്വദേശി അനില്‍ കുമാര്‍ (56) ആണ് മരിച്ചത്. ഇന്നലെ രാത്രി റാന്നിയിലാണ് ദാരുണ സംഭവം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് പ്രദീപ്, അനില്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
|
ഇന്നലെ രാത്രി 10.50ഓടെയാണ് സംഭവം. അനില്‍ കുമാറിന്റെ കടയിലെത്തിയ പ്രദീപും അനിലും കാരറ്റെടുത്ത് കടിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മി ഇത് ചോദ്യം ചെയ്തു. കാരറ്റിനു വലിയ വിലയാണെന്നു പറഞ്ഞാണ് മഹാലക്ഷ്മി യുവാക്കളെ ചോദ്യംചെയ്തത്.
ഇതില്‍ പ്രകോപിതരായ പ്രദീപും അനിലും ജീവനക്കാരിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതോടെ ഈ കടയില്‍ തന്നെയാണ് ജോലി ചെയ്യുന്ന ജീവനക്കാരിയുടെ ഭര്‍ത്താവും വിഷയത്തില്‍ ഇടപെട്ടു.
അതിനിടെ ഇവിടെ നിന്നു പോയ പ്രദീപും അനിലും വടിവാളുമായി തിരിച്ചെത്തി മഹാലക്ഷ്മിയേയും ഭര്‍ത്താവിനേയും ആക്രമിക്കാന്‍ ഒരുങ്ങി. ഇതു തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അനില്‍ കുമാറിനെ വെട്ടിക്കൊന്നത്. മഹാലക്ഷ്മിക്കും വെട്ടേറ്റ് സാരമായ പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യംചെയ്തുവരികയാണ്.
Ranni Shopkeeper hacked to death for questioning him taking carrot


