21
Mar 2023
Thu
21 Mar 2023 Thu

മാഡ്രിഡ്: ലോക ഫുട്‌ബോളിലെ ചിരവൈരികളായ ബാഴ്‌ലോണയും റയല്‍ മാഡ്രിഡും ഇന്ന് ഈ സീസണിലെ അവസാന എല്‍ ക്ലാസ്സിക്കോയില്‍ ഏറ്റുമുട്ടും. സ്പാനിഷ് കോപ്പാ ഡെല്‍ റേ സെമി ഫൈനല്‍ ആദ്യപാദത്തിലാണ് ഇരുവരും നേര്‍ക്ക് നേര്‍ വരുന്നത്. സ്പാനിഷ് ലീഗില്‍ നിലവില്‍ ബാഴ്‌സ ഒന്നാമതും റയല്‍ രണ്ടാമതുമാണ്. ഇരുവരും കിരീട പ്രതീക്ഷയിലാണ്. ലോക ഫുട്‌ബോള്‍ ആരാധകരെ ഏറ്റവും കൂടുതല്‍ ആവേശം കൊള്ളിച്ച മല്‍സരങ്ങളായിരുന്നു എല്‍ ക്ലാസ്സിക്കോ. എന്നാല്‍ റൊണാള്‍ഡോയും മെസ്സിയും സ്‌പെയിന്‍ വിട്ടത്തോടെ എല്‍ ക്ലാസ്സിക്കോയുടെ ആവേശവും തന്നെ ചോര്‍ന്നിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

സ്പാനിഷ് ലീഗിലെ അവസാന സ്ഥാനക്കാരായ അല്‍മേരിയയോട് പരാജയപ്പെട്ടാണ് ഒന്നാം സ്ഥാനക്കാരായ ബാഴ്‌സയുടെ വരവ്. സ്പാനിഷ് കോപ്പാ ഡെല്‍ റേയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയാണ് റയലിന്റെ വരവ്. രാത്രി 1.30ന് മാഡ്രിഡിലാണ് മല്‍സരം. ലെവന്‍ഡോസ്‌കി, ഡെംബലെ, ക്രിസ്റ്റിയനന്‍ എന്നിവര്‍ കറ്റാലന്‍ നിരിയില്‍ ഇറങ്ങില്ല. റയല്‍ നിരയില്‍ ഡേവിഡ് ആല്‍ബ, ഫെര്‍ലാന്റ് മെന്‍ഡി എന്നിവരും പരിക്കിനെ തുടര്‍ന്ന് പുറത്താണ്.