20
Apr 2026
Mon
20 Apr 2026 Mon
Refinery caught fire day before inauguration

80000 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച രാജസ്ഥാനിലെ റിഫൈനറിക്ക് ഉദ്ഘാടനത്തിന്റെ തലേന്ന് തീപിടിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരുന്ന പച് പദ്രയിലെ റിഫൈനറിയിലാണ് തീപിടിത്തമുണ്ടായത്. അപകടസാഹചര്യത്തില്‍ ഉദ്ഘാടനം മാറ്റിവച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡും രാജസ്ഥാന്‍ സര്‍ക്കാരും സംയുക്തമായാണ് റിഫൈനറി നിര്‍മിച്ചത്. ഇന്ത്യയിലെ ആദ്യത്തെ സംയോജിത ഗ്രീന്‍ഫീല്‍ഡ് റിഫൈനറി കം പെട്രോകെമിക്കല്‍ കോംപ്ലക്‌സാണിത്.

ALSO READ: വടക്കന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം; സുനാമി സാധ്യത കണക്കിലെടുത്ത് ഒഴിഞ്ഞുപോവാന്‍ നിര്‍ദേശം