ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ടൂര്‍ണമെന്റ് വേളയില്‍ നോമ്പെടുക്കാത്തതില്‍ തെറ്റില്ലെന്ന് മതവിധി. (Religious scholar says there is nothing wrong with cricketer Mohammed Shami not fasting during the tournament) മുസ്ലിം മതപണ്ഡിതനും വ്യക്തിനിയമബോര്‍ഡ് എക്സിക്യൂട്ടീവ് അംഗവുമായ മൗലാന ഖാലിദ് റാഷിദാണ് ഷമിയെ പിന്തുണച്ച് രംഗത്തെത്തിയത്.
|
റമദാനില്‍ നോമ്പെടുക്കല്‍ എല്ലാ മുസ്ലിംകള്ക്കും നിര്‍ബന്ധമാണ്. എന്നാല്‍, യാത്രക്കാര്‍ക്കും ആരോഗ്യപരമായ പ്രശ്നമുള്ളവര്‍ക്കും ഇക്കാര്യത്തില്‍ ഇളവുണ്ട്.
മുഹമ്മദ് ഷമിയുടെ കാര്യത്തില്‍ അദ്ദേഹമൊരു യാത്രയിലാണ്. അതുകൊണ്ട് വേണമെങ്കില്‍ അദ്ദേഹത്തിന് നോമ്പെടുക്കാതിരിക്കാം. ആര്‍ക്കും മുഹമ്മദ് ഷമിയെ കുറ്റപ്പെടുത്താന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇന്ത്യ-ആസ്ട്രേലിയ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിനിടെ വെള്ളം കുടിച്ചതിനെ തുടര്‍ന്നാണ് ഷമിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.
ഷമി വെള്ളം കുടിക്കുന്നതിന്റെ ചിത്രം സഹിതം സൈബറിടങ്ങളില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. ലോകവ്യാപകമായി മുസ്ലിംകള് വ്രതം അനുഷ്ഠിക്കുമ്പോള്‍ മുഹമ്മദ് ഷമി അതിനെ അവഹേളിക്കും വിധം പരസ്യമായി വെള്ളംകുടിച്ചതിനെതിരേയാണ് വിമര്‍ശനം ഉയര്‍ന്നത്.
തുടര്‍ന്ന് യു.പിയില്‍ നിന്നുള്ള ഒരു മതപണ്ഡിതന് ഷമിയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷമിയെ പിന്തുണച്ചും നിരവധിപേര്‍ മുന്നോട്ടുവന്നത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ ഷമിയുടെ പ്രകടനവും നിര്‍ണായകമായിരുന്നു. സെമിയില്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കി ഇന്ത്യന്‍ ടീമിന് നിര്‍ണായക ബ്രേക്ക്ത്രു സമ്മാനിച്ചത് ഷമിയായിരുന്നു.


