21
Sep 2022
Thu
21 Sep 2022 Thu

താജ്മഹലിന്റെ പേര് തേജോമഹാലയ എന്നാക്കണമെന്നാവശ്യപ്പെട്ട് ബിജെപി വീണ്ടും രം​ഗത്ത്. ആ​ഗ്ര മുനിസിപൽ കോർപറേഷൻ യോ​ഗത്തിൽ ബിജെപി അം​ഗം ശോഭാ റാം റാത്തോഡ് ആണ് ഈ ആവശ്യം ഉന്നയിച്ചത്. താജ് മഹൽ ഹിന്ദു ക്ഷേത്രമാണെന്നും ബിജെപി അം​ഗം പ്രമേയത്തിൽ അവകാശപ്പെട്ടു. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

അതേസമയം ബിജെപി അം​ഗത്തിനെതിരേ ബിഎസ്പിയും കോൺ​ഗ്രസും രം​ഗത്തെത്തി. ഹൈക്കോടതിയും സുപ്രിംകോടതിയും സമാന ആവശ്യങ്ങൾ നേരത്തേ നിരസിച്ചിട്ടുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടി. സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിലാണ് താജ്മഹൽ സംരക്ഷിച്ചുവരുന്നതെന്നും താജ്മഹൽ ക്ഷേത്രമാണെന്ന ഹിന്ദുത്വ സംഘടനകളുടെ അവകാശവാദം പുരാവസ്തുവകുപ്പ് നിഷേധിച്ചിട്ടുള്ളതാണെന്നും ബിഎസ്പി, കോൺ​ഗ്രസ് അം​ഗങ്ങൾ ചൂണ്ടിക്കാട്ടി.

 

 
താജ്മഹലിലെ അടച്ചിട്ട 22 മുറികൾ തുറക്കണമെന്നും ഇവിടെ ഹൈന്ദവ പ്രതിഷ്ഠകൾ ഉണ്ടെന്നും അവകാശപ്പെട്ട് മറ്റൊരു ബിജെപി നേതാവ് നേരത്തേ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ഹരജി കോടതി തള്ളി. പൊതുതാൽപര്യ ഹരജി സംവിധാനത്തെ പരിഹാസ്യമാക്കരുതെന്ന് ഹൈക്കോടതി ബിജെപി നേതാവിന് താക്കീത് നൽകുകയും ചെയ്തിരുന്നു. ക്ഷേത്രം പൊളിച്ചുനീക്കിയാണ് താജ്മഹൽ പണിതതെന്നും തേജോമഹാലയ എന്നാണ് താജ്മഹലിന്റെ യഥാർഥ പേരെന്നുമാണ് ഹിന്ദുത്വ സംഘടനകൾ പ്രചരിപ്പിക്കുന്നത്.