തെഹ്‌റാന്‍: അപകടത്തിൽപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി, വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഹെലികോപ്ടര്‍ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. മോശം കാലാവസ്ഥ ദൗത്യത്തിന് തടസ്സം നിൽക്കുക ആണ്. രാജ്യത്തെ സർവ സങ്കേതിക വിദ്യയും വിദഗ്ദരും ഉൾപ്പെടുന്ന സംഘത്തെ തിരച്ചിലിന് നിയോഗിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കോപ്റ്റർ കണ്ടെത്തിയിട്ടില്ല.
|
കാടും മലകളും നിറഞ്ഞ ദുര്‍ഘട പ്രദേശത്ത് ആണ് സംഭവം നടന്നത് എന്നതും ദൗത്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രദേശത്തേക്ക് രക്ഷാ പ്രവര്‍ത്തകര്‍ എത്താന്‍ പ്രയാസം നേരിട്ടിരുന്നു.
മൂടല്‍ മഞ്ഞും മോശം കാലാവസ്ഥയും രക്ഷാ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്.
സൈന്യത്തിന്റെയും ഇസ്ലാമിക റവല്യൂഷനറി ഗാര്‍ഡിന്റെയും മറ്റ് സുരക്ഷാ വിഭാഗങ്ങളുടെയും സാധ്യമായ എല്ലാ സൗകര്യങ്ങളും രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി ഉപയോഗപ്പെടുത്താന്‍ സൈനിക മേധാവി മുഹമ്മദ് ബഗേരി ആഹ്വാനം ചെയ്തു. തുടക്കം മുതല്‍ തന്നെ എല്ലാ സൈനിക വിഭാഗങ്ങളും മേഖലയില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഇറാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബിര്‍ ഹെലികോപ്കടര്‍ അപകട സ്ഥലത്തിന് സമീപമുള്ള തബ്രീസിൽ എത്തി.
അപകടത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നു.
ഇറാന്‍ ഭരണഘടന പ്രകാരം പ്രസിഡന്റിന്റെ പെട്ടെന്നുള്ള വിയോഗമുണ്ടായാല്‍ വൈസ് പ്രസിഡന്റിനാണ് ചുമതല. പരമോന്നത നേതാവ് അലി ഖാംനഇയുടെ അംഗീകാരത്തിന് വിധേയമാരിക്കും ഇത്. വൈസ് പ്രസിഡന്റ് ചുമതല ഏറ്റെടുത്താല്‍ 50 ദിവസനത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം.
Rescue teams search for Iran’s president after helicopter crash


