21
Nov 2024
Thu
21 Nov 2024 Thu
Riyadh Metro

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാന നഗരിയുടെ ട്രാഫിക് കുരുക്കിന് ആശ്വാസമായി റിയാദ് മെട്രോ ഓടി തുടങ്ങി. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് മെട്രോ റെയില്‍ രാജ്യത്തിന് സമര്‍പ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച രാത്രി എട്ടിന് വെര്‍ച്വല്‍ സംവിധാനത്തിലൂടെ രാജാവ് ബ്ലൂ, റെഡ്, വയലറ്റ് ട്രയിനുകളുടെ സ്വിച്ച് ഓണ്‍ കര്‍മം നടത്തി.

ഡ്രൈവറില്ലാത്ത ട്രയിനുകള്‍ കണ്‍ട്രോള്‍ സെന്‍ട്രലില്‍നിന്നുള്ള റിമോട്ട് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നഗര ഹൃദയമായ ബത്ഹ, മെട്രോപൊളിറ്റന്‍ കേന്ദ്രമായ ഒലയ, തെക്കന്‍ നഗരപ്രാന്തത്തിലെ താഴ്വരപ്രദേശമായ അല്‍ ഹൈര്‍ എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ബ്ലൂ ലൈന്‍. ഇതിന് പുറമേ കിങ് അബ്ദുല്ല റോഡിനോട് ചേര്‍ന്നുള്ള റെഡ് ലൈന്‍, അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ഔഫ്, ശൈഖ് ഹസന്‍ ബിന്‍ ഹുസൈന്‍ എന്നീ നഗരവീഥികളോട് ചേര്‍ന്നുള്ള വയലറ്റ് ലൈന്‍ എന്നിവയിലൂടെയുള്ള ട്രെയിനുകളുടെ സര്‍വിസിനാണ് ഔപചാരിക തുടക്കം കുറിച്ചത്.

മാംസം കഴിച്ചതിന് പരസ്യമായി അധിക്ഷേപിച്ചു; ഭക്ഷണശീലം മാറ്റാന്‍ ഭീഷണിയും; എയര്‍ ഇന്ത്യ വനിതാ പൈലറ്റ് ജീവനൊടുക്കി, കാമുകന്‍ അറസ്റ്റില്‍

ബാക്കി മൂന്ന് ലൈനുകള്‍ അടുത്തമാസം ട്രാക്കിലാകും. അവശേഷിക്കുന്ന യെല്ലോ, ഓറഞ്ച്, ഗ്രീന്‍ ലൈനുകളില്‍ ഡിസംബര്‍ അഞ്ചിന് ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ മെട്രോ റെയില്‍ സംവിധാനങ്ങളിലൊന്ന് റിയാദ് നഗരത്തില്‍ പൂര്‍ണതയിലെത്തും.

കടുത്ത ട്രാഫിക് കുരുക്കില്‍ നിന്ന് നഗരത്തെ മോചിപ്പിക്കുന്ന പദ്ധതി യാഥാര്‍ഥ്യമായ ആഹ്ലാദത്തിലാണ് നഗരവാസികളും സന്ദര്‍ശകരും. വിമാനത്താവളം ഉള്‍പ്പെടെ റിയാദ് നഗരത്തിന്റെ ഹൃദയ ഭാഗത്തെയെല്ലാം സ്പര്‍ശിക്കുന്ന മെട്രോ റെയില്‍ പൂര്‍ണാവസ്ഥയില്‍ ഓടിത്തുടങ്ങുമ്പോള്‍ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും.