|
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ നേടുന്ന താരമായി രോഹിത് ശര്‍മ്മ. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ലോകകപ്പില്‍ ഇന്ന് അഫ്ഗാനെതിരെ ഒരു സെഞ്ചുറി നേടിയാണ് റെക്കോര്‍ഡ് ബുക്കിലേക്കില്‍ കയറിയത്. അഫ്ഗാനിസ്താനെതിരെ ഇറങ്ങിയ രോഹിത് 63 പന്തില്‍ നിന്ന് സെഞ്ചുറി നേടി. ലോകകപ്പില്‍ ഏഴ് സെഞ്ച്വറി നേടിയ സച്ചിനെയാണ് രോഹിത്ത് മറികടന്നത്. സച്ചിന് 6 സെഞ്ചുറി ആയിരുന്നു ലോകകപ്പില്‍ ഉണ്ടായിരുന്നത്.
വെറും 19 ഇന്നിംഗ്‌സില്‍ നിന്നാണ് രോഹിത് ലോകകപ്പില്‍ 7 സെഞ്ചുറി നേടിയത്. ഇത് കൂടാതെ ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന താരമായും രോഹിത് മാറി. കപില്‍ ദേവിന്റെ റെക്കോര്‍ഡ് ആണ് രോഹിത് മറികടന്നത്. ഇന്ന് 12 ഫോറും നാലു സിക്‌സും ആണ് സെഞ്ചുറിയില്‍ എത്തുമ്പോള്‍ രോഹിതിന് ഉണ്ടായിരുന്നത്. രോഹിതിന്റെ 31ആം ഏകദിന സെഞ്ചുറി കൂടിയാണിത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





