12
May 2023
Sun
12 May 2023 Sun

മുംബൈ: ഐപിഎല്ലിൽ നാണക്കേടിന്റെ രണ്ട് റെക്കോർഡുകൾ കൂടി സ്വന്തം പേരിൽ എഴുതിച്ചേർത്ത് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. ഐപിഎല്ലിൽ ഏറ്റവുമധികം തവണ പൂജ്യം റൺസിന് പുറത്തായ ക്യാപ്റ്റൻ എന്ന റെക്കോർഡാണ് ചെന്നൈക്കെതിരായ മത്സരത്തിൽ ഇക്കുറി സ്വന്തമാക്കിയത്. പതിനൊന്നാം തവണയാണ് ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് പൂജ്യത്തിന് പുറത്തായത്. 10 തവണ പൂജ്യത്തിന് പുറത്തായ ഗൗതം ഗംഭീറിന്റെ റെക്കോർഡാണ് രോഹിത് മറികടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ താരം എന്ന റെക്കോർഡും രോഹിത് ശർമ്മക്കാണ്. പതിനാറ് തവണയാണ് താരം ഐപി.എല്ലിൽ പൂജ്യത്തിന് പുറത്താവുന്നത്.സുനിൽ നരെയ്ൻ, മൻദീപ് സിംഗ്, ദിനേശ് കാർത്തിക് എന്നിവരാണ് തൊട്ട് പിന്നിൽ. ഇവരെല്ലാം 15 തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്.

ഇന്നലെ ചെന്നൈക്കെതിരായ മത്സരത്തിൽ മൂന്ന് പന്തുകൾ നേരിട്ട രോഹിതിനെ ദീപക്ക് ചാഹറാണ് പുറത്താക്കിയത്. 2.5 ഓവറിൽ സ്‌കോർ 14 ൽ നിൽക്കെ രോഹിത്തിനെ ചാഹർ രവീന്ദ്ര ജഡേജയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.

ആദ്യം ബാറ്റു ചെയ്ത മുംബൈയെ 139 റൺസിൽ ഒതുക്കിയ ചെന്നൈ 17.4 ഓവറിൽ അനായാസം ലക്ഷ്യം കണ്ടു. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ 13 വർഷത്തിനുശേഷമാണ് ചെന്നൈ മുംബൈയെ തോൽപിക്കുന്നത്. ഈ സീസണിലെ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് രോഹിത് പൂജ്യത്തിന് പുറത്താകുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക