12
Sep 2024
Thu
12 Sep 2024 Thu
Messi and Ronaldo

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ അനുകരിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.(Ronaldo imitates Messi; viral video)  സ്വന്തം യുട്യൂബ് ചാനലിലെ ഒരു വീഡിയോയ്ക്കിടെയാണ് റൊണാള്‍ഡോ മെസ്സിയെ അനുകരിക്കാന്‍ ശ്രമിക്കുന്നത്.

whatsapp മെസ്സിയെ അനുകരിച്ച് റൊണാള്‍ഡോ; 'നീ എന്താണ് നോക്കുന്നത് വിഡ്ഡീ' എന്ന് കാമുകി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീഡിയോയില്‍ റൊണാള്‍ഡോയുടെ കാമുകി ജോര്‍ജിന റോഡ്രിഗസ് ‘ക്യൂ മിറാസ് ബോബോ’ എന്നൊരു സ്പാനിഷ് വാചകം ഉച്ചരിക്കുന്നതു കാണാം. ‘നീ എന്താണ് നോക്കുന്നത് വിഡ്ഢി’ എന്നാണ് ഈ വാചകത്തിന്റെ അര്‍ത്ഥം. തുടര്‍ന്ന് മെസ്സിയുടെ അതേ ശൈലിയില്‍ റൊണാള്‍ഡോ ഇത് ആവര്‍ത്തിക്കുന്നുണ്ട്.

2022ലെ ഫിഫ ലോകകപ്പിനിടെ മെസ്സി ‘ക്യൂ മിറാസ് ബോബോ’ എന്ന വാചകം ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. നെതര്‍ലാന്‍ഡ്‌സ് താരം വൗട്ട് വെഗോസ്റ്റിനോട് ദേഷ്യപ്പെട്ടായിരുന്നു അന്ന് മെസ്സി ഇത്തരമൊരു പദപ്രയോഗം നടത്തിയത്. പൊതുവേ മയത്തില്‍ പെരുമാറുന്ന മെസ്സിയുടെ ഈ ഭാവമാറ്റം എല്ലാവരെയും അതിശയിപ്പിച്ചിരുന്നു.

ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടറിലാണ് അര്‍ജന്റിനയും നെതര്‍ലാന്‍ഡ്‌സും നേര്‍ക്കുനേര്‍ വന്നത്. മത്സരത്തിന്റെ 80ലധികം മിനിറ്റും അര്‍ജന്റീന മത്സരത്തില്‍ ലീഡ് ചെയ്തു. എന്നാല്‍ 83-ാം മിനിറ്റിലും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലും ഗോളടിച്ച് വൗട്ട് വെഗോസ്റ്റ് മത്സരം സമനിലയിലാക്കി. പിന്നാലെ അര്‍ജന്റീനയ്ക്ക് ജയത്തിനായി പെനാല്‍റ്റി ഷൂട്ടൗട്ട് വരെ കാത്തിരിക്കേണ്ടി വന്നു.

അന്നത്തെ മത്സരത്തിന് പിന്നാലെയാണ് നെതര്‍ലന്‍ഡ്സ് താരങ്ങള്‍ക്കെതിരെ മെസ്സിയുടെ ആക്രോശം ഉണ്ടായത്. മെസ്സിയുടെ പരാമര്‍ശത്തില്‍ വൗട്ട് വെഗോസ്റ്റ് ഉള്‍പ്പടെ പ്രതിഷേഷധം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു.

താന്‍ മെസ്സിക്ക് ഹസ്തദാനം നല്‍കാന്‍ എത്തിയതാണെന്നും എന്നാല്‍ താരത്തിന്റെ പെരുമാറ്റം തന്നെ ഏറെ വേദനിപ്പിച്ചെന്നും വെഗോസ്റ്റ് വ്യക്തമാക്കിയിരുന്നു.