|
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങല്‍. ഇന്ന് നടന്ന മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് വമ്പന്‍ തോല്‍വിയാണ് റോയല്‍സ് ഏറ്റുവാങ്ങിയത്. ഗുജറാത്ത് ഒമ്പത് വിക്കറ്റിനാണ് ജയിച്ചത്. താരതമ്യേന ചെറിയ ലക്ഷ്യവുമായിറങ്ങിയ ഗുജറാത്ത് 13.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ജയം കണ്ടു. 119 റണ്‍സായിരുന്നു ജിടിയുടെ ലക്ഷ്യം. വൃദ്ധിമാന്‍ സാഹ(41*), ശുഭ്മാന്‍ ഗില്‍ (36), ഹാര്‍ദ്ദിക്ക് പാണ്ഡെ(39*) എന്നിവര്‍ ഗുജറാത്ത് ജയം അനായാസമാക്കി. രാജസ്ഥാന്‍ നിരയില്‍ 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആണ് ടോപ് സ്‌കോറര്‍. നേരത്തെ 17.5 ഓവറില്‍ രാജസ്ഥാനെ ഗുജറാത്ത് പുറത്താക്കിയിരുന്നു. ജയത്തോടെ ഗുജറാത്ത് പോയിന്റ് നിലയില്‍ ഒന്നാമത്തെത്തി. രാജസ്ഥാന്‍ നാലാം സ്ഥാനത്താണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


