കണ്ണൂര്‍: ആര്‍എസ്എസ് നേതാവും ഹിന്ദുത്വ പ്രഭാഷകനുമായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. നിരോധിത സംഘടനയായ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ (PFI)യുടെ മുന്‍ രൂപമായ എന്‍ഡിഎഫ് പ്രവര്‍ത്തകരായ 14 പേരാണ് പ്രതികള്‍.
|
2005 മാര്‍ച്ച് 10നാണ് പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കില്‍ വച്ച് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്നു അശ്വിനി കുമാര്‍.
സംഭവത്തിനു പിന്നാലെ കണ്ണൂര്‍ ജില്ലയില്‍ മുസ്ലിംകള്‍ക്ക് നേരെ വ്യാപകമായ ആക്രമണങ്ങള്‍ അരങ്ങേറി. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസിലെ ഒന്നാം പ്രതിയായ അസീസിനെ നാറാത്ത് ആയുധ പരിശീലന കേസില്‍ ശിക്ഷിച്ചിരുന്നു.
അശ്വിനികുമാറിന്റെ വധത്തിന് ആഴ്ചകള്‍ക്ക് മുമ്പ് പുന്നാട് ജുമാഅത്ത് പള്ളി പ്രസിഡന്റും എന്‍ഡിഎഫ് ഇരിട്ടി സബ്ഡിവിഷന്‍ കണ്‍വീനറുമായിരുന്ന ഫിര്‍ദൗസ് മന്‍സിലില്‍ പി വി മുഹമ്മദി(45)നെ ആര്‍.എസ്.എസ്സുകാര്‍ വെട്ടിക്കൊന്നിരുന്നു. 2004 ജൂണ്‍ ഏഴിന് പുലര്‍ച്ചെ പള്ളിയിലേക്ക് മകനൊപ്പം പോകുമ്പോഴാണ് മുഹമ്മദിനെ വെട്ടിക്കൊന്നത്. ഈ കേസില്‍ 9 ആര്‍.എസ്.എസ്സുകാരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
RSS leader Punnad Ashwini Kumar murder case verdict today


