സമസ്തയുടെ സുപ്രധാന പോഷക സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നാസർ ഫൈസി കൂടത്തായി രാജിവച്ചു. സംഘടനയുടെ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ വിമർശനം ഉയർന്നതിനെ തുടർന്നാണ് നടപടി. സമസ്ത നേതാക്കളേയും പാണക്കാട് സാദിഖലി തങ്ങളേയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച ഭാരവാഹികൾക്കെതിരെ നടപടി എടുക്കണമെന്ന് പ്രസിഡൻ്റിന് നൽകിയ രാജിക്കത്തിൽ നാസർ ഫൈസി ആവശ്യപ്പെട്ടു.
|
കഴിഞ്ഞ കുറച്ചുകാലങ്ങളായി സംഘടനയെ ചലിപ്പിക്കാതെ മനഃപൂർവം നിർജീവമാക്കുന്ന അവസ്ഥയാണെന്നും ഖത്തീബ് ഉസ്താദുമാർ ഉൾപ്പടെയുള്ള ഉസ്താദുമാരെ നിസാരമാക്കുന്ന വിധത്തിലുള്ള പ്രഭാഷണങ്ങളും പ്രസ്താവനകളും അദ്ദേഹം നടത്തിയെന്ന് നാസർ ഫൈസിക്കെതിരായ പ്രവർത്തക സമിതി യോഗത്തിൽ അവതരിപ്പിച്ച പ്രമേയം കുറ്റപ്പെടുത്തിയിരുന്നു. അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന് ഒരുനിലയിലും യോഗ്യൻ അല്ലെന്ന് ആവർത്തിച്ച് തെളിയിക്കുന്നതാണ് ഈ കാരണങ്ങളെല്ലാമെന്നും അദ്ദേഹത്തെ പൂർണമായും സംഘടനാ ചുമതലകളിൽനിന്നും നീക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നാസർ ഫൈസി കൂടത്തായി പദവി രാജിവച്ചത്.
ALSO READ: കുവൈത്തില്‍ വീണ്ടും മലയാളികളുടെ ചതി; 270 കോടി ലോണെടുത്ത് മുങ്ങി; ഭൂരിഭാഗവും കോട്ടയം ജില്ലക്കാര്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





