കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന് തിരിച്ചടി. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കുള്ള നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ് എറണാകുളം സബ്‌കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി.
|
പത്രിക തള്ളിയത് നിയമവിരുദ്ധമായാണെന്നും വരണാധികാരി സംഘടനാ ഭാരവാഹികളുടെ ഉപകരണമായി പ്രവര്‍ത്തിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് നടപടികളില്‍നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ട ഹര്‍ജിയാണ് തള്ളിയത്.
ALSO READ: അവിഹിത ബന്ധം; ഭാര്യമാതാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു; ദന്ത ഡോക്ടര്‍ അറസ്റ്റില്‍
പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സ്വതന്ത്രമായി നിര്‍മിച്ച മൂന്ന് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന മാനദണ്ഡം പാലിച്ചില്ലെന്നുകാണിച്ചാണ് പത്രിക തള്ളിയത്. സമര്‍പ്പിച്ച സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ രണ്ടെണ്ണം മാത്രമാണ് സാന്ദ്രയുടെ പേരിലുള്ളതെന്ന് വരണാധികാരി അറിയിച്ചു.
എന്നാല്‍, മറ്റൊരു കമ്പനിയുടെ ബാനറില്‍ താന്‍ നിര്‍മിച്ച സിനിമയുടെ സര്‍ട്ടിഫിക്കറ്റ് എങ്ങനെ അസാധുവാകുമെന്ന് സാന്ദ്ര ചോദിച്ചതോടെ തര്‍ക്കമായി. ഒരു സിനിമ നിര്‍മിച്ചവര്‍ക്ക് മത്സരിക്കാവുന്ന എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് സാന്ദ്രയ്ക്ക് മത്സരിക്കാമെന്ന് വരണാധികാരി പറഞ്ഞു.
പത്രികകള്‍ തള്ളിയതിന് രേഖാമൂലമുള്ള വിശദീകരണവും നല്‍കി. പത്രികകളുടെ സൂക്ഷ്മപരിശോധനാവേളയില്‍ സാന്ദ്രയും നിര്‍മാതാവ് സുരേഷ്‌കുമാറും തമ്മിലും വാക്കുതര്‍ക്കമുണ്ടായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





