05
Nov 2024
Fri
05 Nov 2024 Fri
Ajmer Dargha

ന്യൂഡല്‍ഹി: രാജ്യത്തെ ചരിത്ര പ്രസിദ്ധങ്ങളായ മസ്ജിദുകളും ദര്‍ഗകളും മുഴുവന്‍ സംഘര്‍ഷ ഭൂമിയിക്കാനൊരുങ്ങി സംഘപരിവാരം. (Sangh Parivar is preparing to take over more mosques; Ajmer Dargah is the next target) കോടതികളുടെയും ഭരണകൂടത്തിന്റെയും കൂട്ടുപിടിച്ചാണ് ആസുത്രിത നീക്കം. ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി ജുമാ മസ്ജിദിലെ സര്‍വേയ്ക്കിടെ വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രാജസ്ഥാനിലെ പ്രശസ്തമായ അജ്മീര്‍ ദര്‍ഗയിലും സര്‍വേ ആവശ്യവുമായി സംഘപരിവാര്‍ സംഘടന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദര്‍ഗ സ്ഥിതിചെയ്യുന്നത് ഹിന്ദുക്ഷേത്രത്തിന്റെ സ്ഥലത്താണെന്ന് അവകാശപ്പെട്ട് ഹിന്ദുസേന നല്‍കിയ ഹരജിയില്‍ ന്യൂനപക്ഷ മന്ത്രാലയത്തിനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കും ദര്‍ഗ കമ്മിറ്റിക്കും സിവില്‍ കോടതി നോട്ടീസ് അയച്ചു.
ALSO READ: ശാഹി ജുമാ മസ്ജിദ് സര്‍വേ: വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി; പ്രദേശത്ത് കര്‍ശന നിയന്ത്രണം; ഗൂഡാലോചന വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സൂഫി പണ്ഡിതന്‍ ഖ്വാജ മുഈനുദ്ദീന്‍ ചിഷ്തിയെ അടക്കം ചെയ്തിരിക്കുന്ന ദര്‍ഗ രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന തീര്‍ഥാടന കേന്ദ്രമാണ്. ദര്‍ഗയ്ക്ക് താഴെ ശിവക്ഷേത്രം ആയിരുന്നുവെന്നാണ് ഹര്‍ജിക്കാരനായ ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയുടെ വാദം.

ദര്‍ഗയില്‍ 813-ാമത് ഉറൂസ് വരുന്ന ജനുവരിയില്‍ നടക്കാനിരിക്കെയാണ് സംഘപരിവാറിന്റെ ആസൂത്രിത നീക്കം. ബ്രിട്ടീഷ് ഭരണകാലത്ത് ഉദ്യോഗസ്ഥനായിരുന്ന ഹര്‍ ബിലാസ് സര്‍ദ എന്നയാള്‍ 1910ല്‍ എഴുതിയ പുസ്തകത്തിലെ പരാമര്‍ശങ്ങളുടെ മറപിടിച്ചാണ് വിഷ്ണു ഗുപ്ത കോടതിയെ സമീപിച്ചത്.

ദര്‍ഗയുടെ ഭൂഗര്‍ഭ അറയില്‍ ശിവക്ഷേത്രത്തിന്റെ പ്രതിബിംബം കാണാന്‍ കഴിയുമെന്ന് സര്‍ദയുടെ പുസ്തകത്തിലുണ്ടെന്നാണ് ഗുപ്തയുടെ അവകാശവാദം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സര്‍വേ വേണമെന്നന്നാണ് ആവശ്യം. സിവില്‍ കോടതി ജഡ്ജി മന്‍മോഹന്‍ ചന്ദേലാണ് നോട്ടീസ് അയച്ചത്. കേസ് ഡിസംബര്‍ 20ന് വീണ്ടും പരിഗണിക്കും.

ഖ്വാജാ മുഈനുദ്ദീന്‍ ചിഷ്തി മുഹമ്മദ് ഗോറിയോടൊപ്പമാണ് അജ്മീരില്‍ വന്നതെന്നും ഗോറി അജ്മീറിലെ സങ്കട് മോചന്‍ ക്ഷേത്രം അടക്കം നിരവധി ഹിന്ദു ആരാധനാലയങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നുമാണ് ഹരജിക്കാരന്‍ വാദിക്കുന്നത്. അജ്മീര്‍ ദര്‍ഗയുടെ പ്രധാന കവാടം ഹിന്ദു ക്ഷേത്രത്തിന്റേതിന് സമാനമാണെന്നും ഹരജിയില്‍ പറയുന്നു.

ഹരജിയില്‍ ഇടപെട്ട സിവില്‍ കോടതിയുടെ നടപടി 1947 ആഗസ്ത് 15ന് മുമ്പ് സ്ഥാപിച്ച ആരാധനാലയങ്ങളുടെ തല്‍സ്ഥിതിയില്‍ നിയമതര്‍ക്കം പാടില്ലെന്ന 1991ലെ നിയമത്തിന് വിരുദ്ധമാണ്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് യുപിയിലെ സംഭലില്‍ ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്തിയത് മേഖലയില്‍ വന്‍സംഘര്‍ഷത്തിനാണ് ഇടയാക്കിയത്.

സര്‍വേക്കെതിരേ പ്രതിഷേധിച്ചവര്‍ക്കു നേരെ പോലീസ് പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. ഇവര്‍ക്കു നീതി തേടിയുള്ള പ്രതിഷേധം ശക്തമാകവേയാണ് പുതിയ നീക്കം.

ബാബരി ആവര്‍ത്തിക്കില്ലെന്ന് കരുതിവര്‍ക്കു തെറ്റി


ബാബരി മസ്ജിദ് കേസില്‍ വേദനാജനകമായ പരിഹാരം രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് അംഗീകരിച്ചതെന്നും അതുപോലുള്ളത് ആവര്‍ത്തിക്കില്ലെന്നാണ് കരുതിയതെന്നും ദര്‍ഗ കമ്മിറ്റി പ്രസിഡന്റ് സയീദ് സര്‍വര്‍ ചിഷ്തി പ്രതികരിച്ചു. എന്നാല്‍ കാശി, മഥുര, സംഭല്‍ എന്നിങ്ങനെ ഇത് തുടരുകയാണ്. ജ്ഞാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താന്‍ സുപ്രീംകോടതി ഇറക്കിയ ഉത്തരവാണ് ഇതിനെല്ലാം കാരണം. മതസൗഹാര്‍ദത്തിന്റെയും ബഹുസ്വരതയുടെയും പ്രതീകമാണ് അജ്മീര്‍ ദര്‍ഗയെന്നും അദ്ദേഹം പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക