22
Apr 2023
Fri
22 Apr 2023 Fri

ഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഗുസ്തി താരങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിതെന്ന് സാനിയ മിര്‍സ ട്വിറ്ററില്‍ കുറിച്ചു. ”ഒരു അത്‌ലീറ്റ് എന്ന നിലയിലും, അതിലേറെ സ്ത്രീയെന്ന നിലയിലും കണ്ടുനില്‍ക്കാന്‍ ബുദ്ധിമുട്ടുള്ളൊരു കാര്യമാണിത്. രാജ്യത്തിനു കീര്‍ത്തി നല്‍കിയ അവരെ നമ്മള്‍ ആഘോഷിച്ചതാണ്. ബുദ്ധിമുട്ടേറിയ ഈ സമയത്ത് അവരുടെ കൂടെ നില്‍ക്കണം.” സാനിയ മിര്‍സ ട്വിറ്ററില്‍ കുറിച്ചു.”ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. സത്യം എന്തുതന്നെയായാലും നീതി ലഭ്യമാകുമെന്നാണു പ്രതീക്ഷ.” സാനിയ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുറ്റം ചെയ്തവരെ രാഷ്ട്രീയം നോക്കാതെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ട സമയമാണിതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പറഞ്ഞു.