|
ജിദ്ദ: സൗദി അറേബ്യയിൽ ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് വിശുദ്ധ റമസാന്‍ മാസത്തില്‍ സ്വദേശികളും വിദേശികളുമടക്കം ശിക്ഷിക്കപ്പെട്ടത് 15,135 പേരെ. ജവാസാത്ത് ഡയറക്ടറേറ്റിന് കീഴില്‍ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികളാണ് ഇത്രയും പേര്‍ക്ക് ശിക്ഷ വിധിച്ചത്. തടവും പിഴയും നാടുകടത്തലുമാണ് ഇവർക്ക് ശിക്ഷയായി ലഭിച്ചത്.
ഇഖാമ, തൊഴില്‍ നിയമലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയോ അഭയമോ യാത്രാ സൗകര്യങ്ങളോ മറ്റ് സഹായങ്ങളോ നല്‍കരുതെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു മുന്നറിയിപ്പ് നൽകി. നിയമലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയുംക്കുറിച്ച് അധികൃതരെ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു., വീസ കാലാവധിക്കുള്ളില്‍ രാജ്യം വിടാതെ അനധികൃതമായി സൗദിയില്‍ തങ്ങുന്ന ഹജ്, ഉംറ തീര്‍ഥാടകരെക്കുറിച്ച് സുരക്ഷാ വകുപ്പുകളെ അറിയിക്കാത്ത ഹജ്, ഉംറ സര്‍വീസ് കമ്പനികള്‍ക്ക് പിഴ ചുമത്തും. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന ഓരോ തീര്‍ഥാടകനും ഒരു ലക്ഷം റിയാല്‍ വീതം പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഹജ്, ഉംറ നിയമങ്ങളും ഇതുമായി ബന്ധപ്പെട്ട രാജ്യത്തിൻ്റെ നിര്‍ദേശങ്ങളും ഏജൻ്റുമാരും ട്രവത്സുകളും മറ്റ് സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Saudi Arabia: 15,135 people punished for violating Iqama, labor, and border security laws during Ramadan


