മക്കയില്‍ നടത്തിയ ഖനനത്തിനിടെ കൂറ്റന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി
|
റിയാദ്: മക്കയില്‍ നത്തിക്കൊണ്ടിരുന്ന ഖനനത്തിനിടെ കൂറ്റന്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയതായി സൗദി മൈനിംഗ് കമ്പനി മആദിന്‍ അറിയിച്ചു. നിലവിലെ മന്‍സൂറ, മസറ സ്വര്‍ണ ഖനിക്ക് തെക്കുഭാഗത്തായി 100 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന പ്രദേശത്താണ് സ്വര്‍ണ ശേഖരം കണ്ടെത്തിയത്. അല്ഉറൂഖിന് തെക്ക് ഒന്നിലധികം സ്ഥലങ്ങളിലും മന്‍സൂറ, മസറ ഖനിക്ക് തെക്ക് 100 കിലോമീറ്റര്‍ ദൂരത്തിലും നടത്തിയ പര്യവേക്ഷണത്തില്‍ പ്രോത്സാഹജനകമായ ഫലങ്ങള്‍ കണ്ടെത്തിയെന്നും കമ്പനി അറിയിച്ചു.
മന്‍സൂറ, മസറ സ്വര്‍ണ ഖനിയിലെതിന് സമാനമായ ഭൂമിശാസ്ത്രപരവും രാസപരവുമായ സവിശേഷതകളുള്ള എക്കലാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. മന്‍സൂറ, മസറ ഖനിയില്‍ നിന്ന് 400 മീറ്റര്‍ ദൂരെ 61 മീറ്റര്‍ താഴ്ചയില്‍ ഒരു ടണ്ണില്‍ 10.4 ഗ്രാം സ്വര്‍ണവും 20 മീറ്റര്‍ താഴ്ചയില്‍ ഒരു ടണ്ണില്‍ 20.6 ഗ്രാം സ്വര്‍ണവും കണ്ടെത്തി. ഇവ ഇനി വേര്‍തിരിച്ചെടുക്കണം.
മന്‍സൂറ, മസറ ഖനിക്ക് വടക്ക് 25 കിലോമീറ്റര്‍ ദൂരെ ജബല്‍ അല്‍ഗദാറയിലും ബീര്‍ അല്‍തുവൈലയിലും പര്യവേക്ഷണങ്ങള്‍ തുടരുകയാണ്. പ്രദേശത്ത് ആകെ 125 കിലോമീറ്റര്‍ നീളത്തില്‍ വന്‍ സ്വര്‍ണ ശേഖരമുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി അറേബ്യയിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പ്രധാന സ്വര്‍ണ ബെല്‍റ്റ് ആയി ഈ പ്രദേശം മാറുമെന്നും മആദിന്‍ പറഞ്ഞു.
Saudi Arabia announced on Thursday the discovery of large potential gold resources along a 100km stretch south of its existing Mansourah Massarah gold mine in Al Khurmah governorate in the Makkah region.


