22
Apr 2025
Mon
22 Apr 2025 Mon
Saudi Arabia's Crown Prince Mohammed bin Salman

ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യക്കാര്‍ക്കുള്ള വിസകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. (Saudi Arabia suspends visas for 14 countries, including India )  ഉംറ വിസ, ബിസിനസ് ഫാമിലി വിസകള്‍ എന്നിവയ്ക്കാണ് ജൂണ്‍ മധ്യം വരെ വിലക്ക്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹജ്ജ് സീസണില്‍ ഉംറ, വിസിറ്റ് വിസകളില്‍ എത്തി രാജ്യത്ത് തങ്ങുകയും അനധികൃതമായി ഹജ്ജ് ചെയ്യുകയും ചെയ്യുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. പല രാജ്യക്കാരും ഹജ്ജ് രജിസ്‌ട്രേഷന്‍ നടപടികള്‍ ഒഴിവാക്കുന്നതിന് ഈ രീതിയില്‍ സൗദിയിലെത്തി തീര്‍ത്ഥാടനം നിര്‍വ്വഹിക്കാറുണ്ട്. ഇത്തരം ദുരുപയോഗം നിയന്ത്രണാതീതമായ തിരക്കും സുരക്ഷാ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് വിലക്ക്.

ഹജ്ജ് തീര്‍ത്ഥാടനം മികച്ച രീതിയില്‍ നടപ്പാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി വിസാ നിയന്ത്രണം കര്‍ശനമായ രീതിയില്‍ നടപ്പിലാക്കുന്നതിന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവിട്ടു.

ALSO READ: വീട്ടിലെ പ്രസവത്തിനിടെ യുവതിയുടെ മരണം: പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടിയെന്ന് അധികൃതര്‍, ഭര്‍ത്താവിനെതിരെ കൂടുതല്‍ ആരോപണം

പുതിയ ചട്ടപ്രകാരം ഏപ്രില്‍ 13 വരെ മാത്രമേ ഉംറ വിസാ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളു. അതിന് ശേഷം ഹജ്ജ് സീസണ്‍ അവസാനിച്ചാല്‍ മാത്രമേ പുതിയ ഉംറ വിസകള്‍ക്ക് അപേക്ഷിക്കാന്‍ കഴിയൂ.

ഇന്ത്യക്കു പുറമേ പാകിസ്താന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, നൈജീരിയ, ജോര്‍ദാന്‍, അല്‍ജീരിയ, സുദാന്‍, എത്യോപ്യ, തുണീഷ്യ, യെമന്‍ എന്നീ രാജ്യങ്ങളും പേരു വെളിപ്പെടുത്താത്ത ഒരു രാജ്യവുമാണ് പട്ടികയിലുള്ളത്.

നഷ്ടപ്പെട്ടത് 1000ലേറെ ജീവന്‍
കഴിഞ്ഞ വര്‍ഷം അമിതമായ തിരക്കും കടുത്ത ചൂടും കാരണം 1000ലേറെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതില്‍ ഭൂരിഭാഗവും മറ്റ് വിസകളില്‍ സൗദിയിലെത്തി അനധികൃതമായി ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിച്ചവരാണ്.

വിസാ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുകയോ അനധികൃതമായി ഹജ്ജിന് ശ്രമിക്കുകയോ ചെയ്യുന്നവര്‍ പിടിക്കപ്പെട്ടാല്‍ അഞ്ച് വര്‍ഷം രാജ്യത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുമെന്ന് സൗദി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.