05
Jan 2025
Thu
05 Jan 2025 Thu
Saudi executes 6 Iranians for smuggling drug

ജിദ്ദ: രാജ്യത്തേക്ക് നിരോധിത മയക്കുമരുന്നായ ഹഷീഷ് ഒളിച്ചു കടത്തിയെന്ന കേസില്‍ സൗദി അറേബ്യയില്‍ പിടിയിലായ ആറ് ഇറാനിയന്‍ പൗരന്മാരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയരാക്കിയ. ശിക്ഷ നടപ്പാക്കിയത് സംബന്ധിച്ച സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സിയാണ് റിപോര്‍ട്ട് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മയക്കുമരുന്ന് വിപത്തില്‍ നിന്ന് പൗരന്മാരെയും രാജ്യത്തെ പ്രവാസികളെയും രക്ഷിക്കാന്‍ രാഷ്ട്രം പ്രതികജ്ഞാബദ്ധരാണെന്നും സമാന കൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാവര്‍ക്കും നിയമപരമായ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ ഇറാന്‍ ടെഹ്‌റാനിലെ സൗദി അംബാസഡറെ വിളിച്ചുവരുത്തിയതായി ഇറാനി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ‘ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് ചേരാത്ത നടപടിയെന്നാണ് വധശിക്ഷയോട് ഇറാന്‍ പ്രതികരിച്ചത്. ദീര്‍ഘകാലമായി ഇല്ലാതിരുന്ന സൗദി – ഇറാന്‍ നയതന്ത്രബന്ധം 2023 ല്‍ ചൈനയുടെ മധ്യസ്ഥതയിലായിരുന്നു പുനഃസ്ഥാപിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക