22
Aug 2022
Mon
22 Aug 2022 Mon

ഫോണെടുക്കുമ്പോള്‍ അഭിവാദനം ചെയ്യുന്ന ഹലോ എന്ന പദത്തിനു പകരം ഇനി മുതല്‍ വന്ദേമാതരം പറയണമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി  മഹാരാഷ്ട്ര സാംസ്‌കാരിക മന്ത്രി സുധിര്‍ മുംഗാന്തിവര്‍. രാജ്യം 75ാം സ്വാതന്ത്ര്യദിനാഘോഷം ആചരിക്കുന്ന വേളയിലാണ് മന്ത്രി ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ആസാദി കാ അമൃത് മഹോല്‍സവിന്റെ ഭാഗമായി ഇന്നുമുതല്‍ മഹാരാഷ്ട്രയിലെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജീവനക്കാരും ഫോണ്‍ എടുക്കുമ്പോള്‍ ഹലോക്ക് പകരം വന്ദേമാതരം എന്നുപറയണം. ഇതു നിര്‍ബന്ധമായും പാലിക്കണെന്നും മന്ത്രിയുടെ നിര്‍ദേശത്തില്‍ പറയുന്നു. ജനങ്ങളും ഇക്കാര്യം പാലിക്കണമെന്ന് മന്ത്രി പറയുന്നു.

 

വിദേശഭാഷയായ ഹലോ ഒഴിവാക്കേണ്ടത് അനിവാര്യമാണ്. വന്ദേമാത്രം എന്നത് കേവലമൊരു പദമല്ല മറിച്ച് ഓരോ ഇന്ത്യക്കാരന്റെയും വികാരമാണതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസമാണ് മഹാരാഷ്ട്ര മന്ത്രിസഭയിലെ 18 മന്ത്രിമാര്‍ സത്യപ്രതിജ്ഞചെയ്തത്.