
ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന നിരവധി പെണ്‍കുട്ടികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്‌കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റിലായി. കൊല്ലത്താണ് സംഭവം. ഡ്രൈവറായ മുഖത്തല സുബിന്‍ ഭവനത്തില്‍ സുഭാഷ്(51), ക്ലീനര്‍ തൃക്കോവില്‍വട്ടം പാങ്ങോണം ചരുവിള പുത്തന്‍വീട്ടില്‍ സാബു(53)എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയെ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
![]() |
|
എട്ട് വിദ്യാര്‍ഥിനികളാണ് ഇരുവര്‍ക്കുമെതിരേ പരാതി സ്‌കൂള്‍ പ്രിന്‍സിപ്പലിന് എഴുതി നല്‍കിയത്. പരാതി പോലീസിനു കൈമാറുകയും പോക്‌സോ കേസെടുത്ത പോലീസ് ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. സാബുവിനെതിരേ ആറ് പോക്‌സോ കേസുകളും സുഭാഷിനെതിരേ രണ്ട് കേസുകളുമാണ് എടുത്തിരിക്കുന്നത്. കുട്ടികളുടെ മൊഴി പ്രത്യേകമായി എടുത്തായിരുന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.