ജയ്പൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി അധ്യാപകനെ മർദിച്ച് തലയിലൂടെ കരി ഓയിലൊഴിച്ച് കുട്ടിയുടെ കുടുംബം. രാജസ്ഥാനിലെ ഗംഗാനഗറിലാണ് സംഭവം.
|
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ സർക്കാർ സ്കൂൾ അധ്യാപകനായ രാജേഷിനെതിരെ പൊലീസ് കേസെടുത്തു. ഇയാളുടെ ദേഹത്ത് കരി ഓയിലൊഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
രാജേഷ് തന്‍റെ വിദ്യാർഥിനിയായ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയുടെ മൊഴിക്ക് പിന്നാലെ കുടുംബം സ്കൂളിലെത്തി രാജേഷിനെ മർദിക്കുകയായിരുന്നു. ചെരിപ്പുപയോഗിച്ചുൾപ്പെടെ സ്ത്രീകൾ അധ്യാപകനെ മർദിക്കുന്നത് വീഡിയോയിൽ കാണാം. പിന്നാലെ ഇയാളുടെ തലയിലും മുഖത്തും കരി ഓയിൽ ഒഴിക്കുകയും ചെയ്തു.
അതേസമയം, തന്നെ മർദിച്ചതിന് കുട്ടിയുടെ കുടുംബത്തിനെതിരെ അധ്യാപകനും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതികളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
मामला गंगानगर जिले का।
पहले महिला ने की चप्पल से पिटाई की फिर किया अध्यापक का किया मुंह काला।*गांव 7 डीडी में एक टीचर ने स्कूल में लड़कियों को करता था परेशान गांव वालों ने मिलकर अच्छे से की उसकी धुलाई और मुंह काला करके स्कूल से बाहर निकाला,, pic.twitter.com/M5SNPQYQPm— Mαɳιʂԋ Kυɱαɾ αԃʋσƈαƚҽ 🇮🇳🇮🇳 (@Manishkumarttp) September 17, 2023





