15
Feb 2025
Tue
പത്തനംതിട്ട വടശ്ശേരിക്കരയ്ക്ക് സമീപം സ്വകാര്യബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് മരിച്ചു. ചിറ്റാര്‍ കാരിക്കയം സ്വദേശി അശ്വതിയാണ് മരിച്ചത്. വടശ്ശേരിക്കര-ചിറ്റാര്‍ പാതയില്‍ വനംവകുപ്പ് തടി ഡിപ്പോക്ക് സമീപം ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് സ്‌കൂട്ടറോടിച്ച് വീട്ടിലേക്കു മടങ്ങുകയായിരുന്നു യുവതി.
![]() |
|
സ്‌കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് സ്‌കൂട്ടറിലിടിച്ചതെന്നാണ് വിവരം. റോഡിലേക്ക് തെറിച്ചുവീണ അശ്വതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍തന്നെ വടശ്ശേരിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയ്യാറ്റുപുഴ-പത്തനംതിട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആവേ മരിയ എന്ന ബസ്സാണ് സ്‌കൂട്ടറിലിടിച്ചത്.