26
Mar 2024
Fri
26 Mar 2024 Fri
abdul majeed faizy sdpi

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് എസ്ഡിപിഐ. രാജ്യത്തൊട്ടാകെ 17 സ്ഥാനാര്‍ഥികളെ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ബാക്കി സ്ഥാനാര്‍ഥികളെ ഒരാഴ്ച്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എസ്ഡിപിഐ 19 മണ്ഡലങ്ങളില്‍ മല്‍സരിച്ചിരുന്നു. (SDPI candidates including Kerala, will be declared within a week )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാര്‍ച്ച് 2ന് അവസാനിച്ച ജനമുന്നേറ്റ യാത്രയുടെ തിരക്കുകളില്‍പ്പെട്ടതിനാലാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് നയം പ്രഖ്യാപിക്കുന്നത് വൈകിയത്. സംസ്ഥാന കമ്മിറ്റിയാണ് മല്‍സരിക്കുന്ന സീറ്റുകളും സ്ഥാനാര്‍ഥികളെയും തീരുമാനിക്കുന്നത്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും മജീദ് ഫൈസി അറിയിച്ചു.

ബിജെപിയെ തോല്‍പ്പിക്കാന്‍ ആവശ്യമായ നിലപാടാണ് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്വീകരിക്കുക. ബിജെപിക്ക് ജയസാധ്യതയുള്ള സ്ഥലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല.

നിലവിലെ നിലപാടുകള്‍ നോക്കിയാണ് തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയുമായി പാര്‍ട്ടി സഖ്യം ചേരാന്‍ തീരുമാനിച്ചതെന്ന് ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. എന്‍ഡിഎ സഖ്യത്തിലുണ്ടായിരുന്ന അണ്ണാ ഡിഎംകെ അടുത്ത കാലത്താണ് ബിജെപിയുമായി തെറ്റിപ്പിരിഞ്ഞത്.

ഭൂതകാല നിലപാടുകള്‍ നോക്കിയാല്‍ മിക്ക പാര്‍ട്ടികളും ബിജെപിയുമായി സഖ്യമുണ്ടായിരുന്നതായി അബ്ദുല്‍ മജീദ് ചൂണ്ടിക്കാട്ടി. 1977ല്‍ ജനസംഘത്തിന്റെ സഖ്യ കക്ഷിയായിരുന്നു സിപിഎം. എസ്ഡിപിഐയുമായുള്ള സഖ്യം അണ്ണാ ഡിഎംകെയ്ക്ക് ബിജെപിയോടൊപ്പം ഒരു തിരിച്ചുപോക്ക് അസാധ്യമാക്കുമെന്നും അബ്ദുല്‍ മജീദ് ഫൈസി അവകാശപ്പെട്ടു.