12
Sep 2023
Mon
12 Sep 2023 Mon

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര മുനിസിപാലിറ്റിയിലെ നാല്‍പത്തിനാലാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പച്ചിക്കോട് റോഡിന്റെ ശോച്യാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പച്ചിക്കോട് ബ്രാഞ്ച് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. സ്‌കൂള്‍ സമയങ്ങളില്‍ വഴിമുക്ക് ജങ്ഷനിലെ ഗതാഗത കുരുക്കില്‍പ്പെടാതെ പൂവാര്‍ റോഡില്‍ നിന്നു ഹൈവേയില്‍ കയറാന്‍ നൂറുകണക്കിന് ചെറുകിട വാഹനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത് ഏറെ നാളുകളായി പൊട്ടിപൊളിഞ്ഞ് കിടക്കുന്ന പച്ചിക്കോട് റോഡിനെയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആരാധനാലയവും, മതപാഠശാലയും, നൂറുകണക്കിന് വീടുകളും ഉള്‍പ്പെടുന്ന പച്ചിക്കോട് റോഡിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യം അധികാരികള്‍ അവഗണിക്കുന്നത് തുടരുകയാണ്. പച്ചിക്കോട് നിവാസികളോട് അധികൃതര്‍ കാണിക്കുന്ന ചിറ്റമ്മനയം കണ്ടില്ലെന്ന് നടിക്കാന്‍ ഇനിയുമാവില്ല. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ എസ്ഡിപിഐ സമരമുഖത്തുണ്ടാകുമെന്നു പച്ചിക്കോട് ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് സെയ്യദ്, സെകട്ടറി ഷിബിന്‍ എന്നിവര്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക