തിരുവനന്തപുരം: കടല്‍ മണല്‍ ഖനനത്തിനെതിരെ സംസ്ഥാനത്ത് കേരള സ്റ്റേറ്റ് ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ആഹ്വാനംചെയ്ത തീരദേശ ഹര്‍ത്താല്‍ തുടരുന്നു. ഹര്‍ത്താലില്‍ പ്രധാന ഹാര്‍ബറുകളെല്ലാം അടഞ്ഞു കിടക്കുകയാണ്. മത്സ്യബന്ധന തുറമുഖങ്ങളും മത്സ്യച്ചന്തകളും അടക്കം സ്തംഭിപ്പിച്ചാണ് പ്രതിഷേധം. ഹര്‍ത്താലിന് എല്‍ഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഖനനത്തിന് ടെന്‍ഡര്‍ ഉറപ്പിക്കുന്ന ദിവസമാണ് ഫെബ്രുവരി 27 എന്നതിനാലാണ് ഇന്ന് ഹര്‍ത്താല്‍ നടത്തുന്നത്.
|
ഇന്നലെ അര്‍ധരാത്രി മുതല്‍ ഇന്ന് രാത്രി 12 മണി വരെയാണ് ഹര്‍ത്താല്‍. ഈ ദിവസം സംസ്ഥാന വ്യാപകമായി മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകില്ലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.
ഹര്‍ത്താലിന് മത്സ്യബന്ധനരംഗത്തെ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, സീ ഫുഡ് ഏജന്റ്‌സ് അസോസിയേഷന്‍, ലേലത്തൊഴിലാളി സൊസൈറ്റി തുടങ്ങിയ അനുബന്ധമേഖലയിലെയും തൊഴിലാളികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കയറ്റുമതിസ്ഥാപനങ്ങളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ലത്തീന്‍ സഭ അടക്കമുള്ള സംഘടനകളുടെയും പിന്തുണയുണ്ട്.
പരിസ്ഥിതി പ്രത്യാഘാത പഠനമോ പബ്ലിക് ഹിയറിങ്ങോ നടത്താതെ കേരളത്തിലെ കടലില്‍ മണല്‍ ഖനനം നടത്താനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭപരിപാടികള്‍ നടത്തുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി മാര്‍ച്ച് 12 ന് മത്സ്യത്തൊഴിലാളികള്‍ പാര്‍ലമെന്റ് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപക ഹർത്താലിൽ കടകൾ അടപ്പിക്കുകയോ, വാഹനങ്ങൾ തടയുകയോ ചെയ്യില്ലെന്ന് നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
Sea sand mining: Coastal strike begins; Harbors come to a standstill


