30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Mohan Bhagavat security

നാഗ്പൂര്‍: ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന് ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച സുരക്ഷ. (Security beefed up for RSS leader Mohan Bhagwat) പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും തുല്യമായ സുരക്ഷയാണ് ആര്‍എസ്എസ് നേതാവിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെഡ് പ്ലസില്‍ നിന്ന് അഡ്വാന്‍സ് സെക്യൂരിറ്റി ലെയ്സണ്‍ കാറ്റഗറിയിലേക്കാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോഹന്‍ ഭാഗവതിനെതിരേ ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടിയെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ബിജെപി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടയിലെ മോഹന്‍ ഭാഗവതിന്റെ സുരക്ഷയെ കുറിച്ചുള്ള അവലോകനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.

സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് മോഹന്‍ ഭാഗവതിന്റെ സുരക്ഷ ഒരുക്കുന്നത്. പുതിയ സംരക്ഷണത്തെ തുടര്‍ന്ന് ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ട്. മോഹന്‍ ഭാഗവത് സഞ്ചരിക്കുന്ന വഴികളില്‍ ഇനി മുതല്‍ പ്രധാനമന്ത്രിയുടേതിന് സമാനമായി കടുത്ത നിയന്ത്രണങ്ങളുണ്ടാവും.

വിമാന യാത്രയ്ക്കും ട്രെയിന്‍ യാത്രയ്ക്കും പ്രത്യേക സുരക്ഷകയാണ് ഒരുക്കുക. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഹെലികോപ്റ്ററില്‍ മാത്രമേ യാത്ര അനുവദിക്കൂ. അദ്ദേഹത്തിന്റെ ട്രെയിന്‍ യാത്രയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ കമ്പാര്‍ട്ട്മെന്റിന്റെ ഉള്ളിലും സമീപത്തുമായി കര്‍ശനമായ പരിശോധന നടത്തിയ ശേഷമായിരിക്കും യാത്ര തുടരുക.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement