കോഴിക്കോട്: കാറില്‍ കോളജിലെത്തിയതിന് വിദ്യാര്‍ഥിയെ സീനിയേഴ്സ് ക്രൂരമായി മര്‍ദ്ദിച്ചു. കോഴിക്കോട് കളൻതോട് എംഇഎസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാം വർഷ ബിഎ സോഷ്യോളജി വിദ്യാർഥി പി മുഹമ്മദ് മിദ്ലാജ്(20)ആണ് മർദ്ദനത്തിനിരയായത്.
|
ബുധനാഴ്ച ഉച്ചയ്ക്ക് കോളജിന് പുറത്തുവച്ച് ചില സീനിയർ വിദ്യാർഥികൾ മുഹമ്മദ് മിദ് ലാജിനെ വളഞ്ഞുവച്ച് മർദ്ദിക്കുകയായിരുന്നു. വിദ്യാർഥിക്ക് കണ്ണിനും മൂക്കിനും സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ആറു സീനിയർ വിദ്യാർഥികളെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു. കോളജ് കൗൺസിലും റാഗിങ് വിരുദ്ധ സമിതിയും യോഗം ചേർന്നാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതെന്ന് കോളജ് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതേസമയം, വിദ്യാർഥിയുടെ പിതാവിന്റെ പരാതിയിൽ കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘം ചേർന്ന് മർദിക്കുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിന് വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. പരിക്കേറ്റ മിദ് ലാജിന് ഭക്ഷണം കഴിക്കാൻ പോലും ആവുന്നില്ലെന്ന് പിതാവ് പറയുന്നു. കാഴ്ചയ്ക്കു മങ്ങലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ചയാണ് മിദ്ലാജിനെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തത്. ജൂനിയേഴ്സ് കാറിൽ കോളജിൽ വന്നാൽ 2500 രൂപ നൽകണമെന്നാണ് സീനിയർ വിദ്യാർഥികൾ ആവശ്യപ്പെടുന്നതും ശനിയാഴ്ച മഴയായതിനാൽ മിദ്ലാജ് കാറിൽ വന്നതോടെ പണം ആവശ്യപ്പെടുകയും നിരാകരിച്ചതോടെ മർദ്ദിക്കുകയായിരുന്നുവെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





