ഭാര്യയടക്കം 42 സ്ത്രീകളെ കൊന്നു വെട്ടിമുറിച്ച് ചാക്കിലാക്കി ഉപേക്ഷിച്ച സീരിയൽ കൊലയാളി പിടിയിൽ. കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലാണ് സംഭവം. 33കാരനായ കോലിൻസ് ജുമൈസി ഖലൂഷയാണ് ഭാര്യയെയും മറ്റ് 41 സ്ത്രീകളെയും പലപ്പോഴായി കൊലപ്പെടുത്തുകയും മൃതദേഹങ്ങൾ വെട്ടിമുറിച്ച് ചാക്കിലാക്കി ഉപേക്ഷിക്കുകയും ചെയ്തത്. നിരവധി സ്ത്രീകളുടെ മൃതദേഹങ്ങൾ ചാക്കിലാക്കിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് സീരിയൽ കില്ലറിലേക്ക് അന്വേഷണമെത്തിയത്.
|
നെയ്റോബിയിലെ മുകുരു ചേരിക്കു സമീപമുള്ള ഉപേക്ഷിക്കപ്പെട്ട പാറമടയിൽ 9 സ്ത്രീകളുടെ ശരീരഭാഗങ്ങൾ കണ്ടതാണ് പരമ്പര കൊലകൾ അവസാനിപ്പിക്കാൻ പോലീസിന് ആയത്. അന്വേഷണം കൊലയാളിയിലേക്ക് നീളുകയും ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൊല നടത്താനുപയോഗിച്ച ആയുധങ്ങളും മറ്റു സാമഗ്രികളും പോലീസ് കണ്ടെടുക്കുകയും ചെയ്തു.
ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സ്ത്രീകളെ വശീകരിച്ച് കൂട്ടിക്കൊണ്ടുവന്നായിരുന്നു ഇയാൾ കൊലപാതകം നടത്തിയിരുന്നത്. 2022 മുതലാണ് ഇയാൾ കൊലപാതകം തുടർന്നുവന്നത്. കൊല്ലപ്പെട്ട സ്ത്രീകളുടെ മൊബൈൽ ഫോണുകളും തിരിച്ചറിയൽ കാർഡുകളും മൃതദേഹങ്ങൾ ഉപേക്ഷിക്കാനായി സൂക്ഷിച്ചിരുന്ന ചാക്കുകളും മറ്റും പോലീസ് കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





