24
Jun 2025
Tue
24 Jun 2025 Tue
arun temple priest arrested

തൃശൂര്‍: യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍. (Sexual abuse: Temple priest arrested) കര്‍ണാടക സ്വദേശിയായ യുവതിയുടെ പരാതിയില്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രത്തിലെ പൂജാരിയായ അരുണ്‍ ആണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവതിയെ ഭീഷണിപ്പെടുത്തി നഗ്‌ന വീഡിയോ ചിത്രീകരിച്ച് ഇത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് പൂജാരി പീഡനത്തിനിരയാക്കിയതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

ക്ഷേത്രത്തില്‍ പൂജയ്ക്കെത്തിയ യുവതിയെ ഇയാള്‍ നിരന്തരം വീഡിയോ കോള്‍ വിളിച്ചും സന്ദേശങ്ങള്‍ അയച്ചും ഭീഷണിപ്പെടുത്തുകയായിരുന്നു. പൂജ ചെയ്ത് യുവതിയുടെ കുട്ടികളെ അപകടപ്പെടുത്തുമെന്ന് പറഞ്ഞാണ് ഇയാള്‍ യുവതിയെ ഇംഗിതത്തിന് വഴങ്ങാന്‍ നിര്‍ബന്ധിതയാക്കിയത്.

ALSO READ: പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നു

യുവതിയുടെ കുടുംബപ്രശ്നം പരിഹരിക്കാനായി ഒരു പൂജ ചെയ്യാന്‍ യുവതി ഈ പൂജാരിയോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനായി 25000 രൂപ വേണമെന്നും നഗ്‌നപൂജ ചെയ്യണമെന്നും ഇയാള്‍ യുവതിയോട് പറഞ്ഞു. എന്നാല്‍ യുവതി ഇത് നിരസിച്ചു.

തുടര്‍ന്ന് യുവതിയുടെ കുഞ്ഞുങ്ങളെ കൊല്ലാനായി പൂജ ചെയ്യുമെന്ന് പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിക്ക് വഴങ്ങി യുവതി ഇയാളെ വീഡിയോ കോള്‍ ചെയ്തു.

വീഡിയോ കോളിലെ നഗ്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് അരുണ്‍ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാള്‍ സ്ഥിരമായി നഗ്‌നനനായി യുവതിയെ വീഡിയോ കോള്‍ വിളിക്കുമായിരുന്നെന്നും പരാതിയില്‍ പറയുന്നു.

ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി യുവതിയോട് ഇയാള്‍ കേരളത്തില്‍ വരാനും ഹോട്ടലില്‍ റൂം എടുക്കാന്‍ പറയുകയും ചെയ്തു. ഈ നിര്‍ദേശ പ്രകാരം കേരളത്തില്‍ എത്തിയ യുവതിയെ രണ്ട് പൂജാരിമാര്‍ ചേര്‍ന്ന് കാറില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നും പരാതിയിലുണ്ട്. വീഡിയോ കോള്‍ അടക്കമുള്ള തെളിവുകള്‍ യുവതി പോലീസിന് സമര്‍പ്പിച്ചിട്ടുണ്ട്.

കേസിലെ പ്രധാനപ്രതിയായ മുഖ്യപൂജാരി ഉണ്ണി ദാമോദരന്‍ ഒളിവിലാണ്. എന്നാല്‍ പൂജാരിയായ അരുണിനെ യുവതിയുടെ പരാതിയില്‍ കര്‍ണാടക ബെന്തല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, യുവതിയുടെ പരാതി വ്യാജമാണെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്.