23
Jan 2023
Fri
23 Jan 2023 Fri

ഡല്‍ഹി: എയര്‍ ഇന്ത്യാ വിമാനത്തില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ പരാതിക്കാരിക്കെതിരേ കുറ്റം ആരോപിച്ച് പ്രതി ശങ്കര്‍ മിശ്ര. വിമാനത്തില്‍ മൂത്രമൊഴിച്ചത് സ്ത്രീയാണെന്നും താനല്ലെന്നുമാണ് ശങ്കര്‍ മിശ്ര കോടതിയില്‍ അറിയിച്ചിരിക്കുന്നത്. മിശ്രയുടെ അഭിഭാഷകനാണ് ഇക്കാര്യം കോടതി മുഖേന അറിയിച്ചത്. കേസ് പരിഗണിക്കുന്ന ഡല്‍ഹി കോടതിയിലാണ് മിശ്ര വിചിത്ര വാദം നിരത്തിയത്. മിശ്രയുടെ ജാമ്യാ ഹരജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതിനിടെ മിശ്രയെ കസ്റ്റഡിയില്‍ ലഭിക്കാനായി ഡല്‍ഹി പോലിസ് സമര്‍പ്പിച്ച ഹരജിയില്‍ സെഷന്‍സ് കോടതി മിശ്രയ്ക്ക് നോട്ടിസ് അയച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവംബര്‍ 26നാണ് വിവാദ സംഭവം. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്ന എയര്‍ ഇന്ത്യാ വിമാനത്തില്‍ ബിസിനസ് ക്ലാസ്സില്‍ യാത്ര ചെയ്യുന്ന ശങ്കര്‍ മിശ്ര അടുത്തിരിക്കുന്ന 70 വയസ്സുള്ള കര്‍ണാടക സ്വദേശിനിയുടെ ദേഹത്തേക്ക മദ്യലഹരിയില്‍ മൂത്രമൊഴിക്കുകയായിരുന്നു. ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാദത്തെ തുടര്‍ന്ന് മിശ്രയെ വെല്‍സ് ഫാര്‍ഗോ എന്ന കമ്പനി വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇയാളെ പുറത്താക്കിയിരുന്നു.