17
Aug 2024
Mon
17 Aug 2024 Mon
Sheikh Hasina speech against us

ന്യൂഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശെയ്ഖ് ഹസീനയുടെ അമേരിക്കയ്ക്ക് എതിരായ കത്ത് വ്യാജമെന്ന് മകന്‍ സജദ് വസീബ്. (Sheikh Hasina has not written a letter against America; The son said that what is being spread is fake) രാഷ്ട്രീയ പ്രതിസന്ധിക്ക് യുഎസിനും പങ്കുണ്ടെന്ന പരാമര്‍ശമടങ്ങുന്ന കത്ത് ശെയ്ഖ് ഹസീന എഴുതിയിട്ടില്ല. അങ്ങിനെയൊരു പ്രസംഗം നടത്താനും അവര്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് സജദ് വസീബ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാധ്യമങ്ങളിലൂടെ പുറത്ത് വന്ന കത്ത് വ്യാജമാണ്. ശെയ്ഖ് ഹസീനയുമായി വിഷയം സംസാരിച്ചെന്നും അവര്‍ ശക്തമായ നിഷേധം അറിയിച്ചതായും സജദ് വിശദീകരിച്ചു.

സെന്റ് മാര്‍ട്ടിന്‍ ദ്വീപിന്റെ പരമാധികാരം യുഎസിന് നല്‍കിയിരുന്നെങ്കില്‍ തനിക്ക് അധികാരത്തില്‍ തുടരാമായിരുന്നുവെന്ന് ഹസീനയുടെ വിടവാങ്ങല്‍ പ്രസംഗത്തിലുണ്ടായിരുന്നുവെന്നും പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വരെ എത്തിയതിനാല്‍ ഹസീനയ്ക്ക് പ്രസംഗിക്കാനായിരുന്നില്ലെന്നുമാണ് ഒരു ഇംഗ്ലീഷ് മാധ്യമം പുറത്തുവിട്ടത്.

”ബംഗാള്‍ ഉള്‍ക്കടലിലും അമേരിക്കയ്ക്ക് സ്വാധീനമുറപ്പിക്കാന്‍ താന്‍ അനുവദിച്ചില്ല. ബംഗ്ലാദേശിന്റെ തെക്കേ അറ്റത്ത് ബംഗാള്‍ ഉള്‍ക്കടലിലെ 3 ചതുരശ്ര കിമീ വിസ്താരമുള്ള സെന്റ് മാര്‍ട്ടിന്‍ ദ്വീപിന്റെ പരമാധികാരം യുഎസിന് നല്‍കിയിരുന്നെങ്കില്‍ അധികാരത്തില്‍ തുടരാമായിരുന്നു. താന്‍ ബംഗ്ലാദേശില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ മൃതദേഹങ്ങളുമായുള്ള ഘോഷയാത്ര കാണേണ്ടി വരുമായിരുന്നു. വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളില്‍ ചവിട്ടി അധികാരത്തിലെത്താനാണ് അവര്‍ ശ്രമിച്ചത്. അതിന് താനനനുവദിച്ചില്ല”- തുടങ്ങിയ കാര്യങ്ങള്‍ ഹസീന പ്രസംഗിക്കാനായി എഴുതി തയ്യാറാക്കിയിരുന്നുവെന്നായിരുന്നു റിപോര്‍ട്ട്്.

അതേ സമയം, ബംഗ്ലാദേശിലെ അക്രമ സംഭവങ്ങളെ അപലപിച്ച് ഇടക്കാല സര്‍ക്കാര്‍. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും, ആരാധനാലയങ്ങള്‍ക്കും നേരെയുള്ള അക്രമം അപലപനീയമാണ്. ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കണം. വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളുമായി ഉടന്‍ ചര്‍ച്ച നടത്താനും തീരുമാനമായി.