24
Sep 2025
Tue
24 Sep 2025 Tue
shoelace removed from stomach

അഹമ്മദാബാദ്: കടുത്ത വയറുവേദനയുമായെത്തിയ ഏഴുവയസുകാരന്റെ വയറ്റില്‍ നിന്നു കണ്ടെത്തിയ വസ്തുക്കള്‍ കണ്ട് ഞെട്ടി മാതാപിതാക്കള്‍. മുടിയും പുല്ലും ഷൂലേസുമടങ്ങിയ രോമപിണ്ഡം (ട്രൈക്കോബെസോര്‍) ആണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മധ്യപ്രദേശിലെ രത്‌ലം സ്വദേശിയായ ശുഭം നിമാന കഴിഞ്ഞ രണ്ട് മാസമായി കടുത്ത വയറുവേദന, ഛര്‍ദി തുടങ്ങിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. കൂടാതെ, ശരീരഭാരം ഗണ്യമായി കുറയുകയും ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് നടത്തിയ സിടി സ്‌കാനിലും എന്‍ഡോസ്‌കോപ്പിയിലുമാണ് ദഹനനാളത്തില്‍ അസാധാരണമായ മുഴ കണ്ടെത്തിയത്.

ALSO READ: ഭൂട്ടാനില്‍ നിന്ന് എത്തിച്ച വാഹനങ്ങളില്‍ മയക്കുമരുന്നും സ്വര്‍ണവും കടത്തിയെന്ന് സംശയിക്കുന്നതായി കത്തിക്കയറി കസ്റ്റംസ് കമ്മീഷണര്‍; ഫോണ്‍ കോള്‍ വന്നതോടെ വാര്‍ത്താസമ്മേളനത്തിന് സഡന്‍ ബ്രേക്ക്

വൈദ്യശാസ്ത്രപരമായി ട്രൈക്കോബെസോര്‍ എന്ന് വിളിക്കപ്പെടുന്ന ഇതില്‍ മുടി, പുല്ല്, ഷൂലേസ് എന്നിവ അടിഞ്ഞുകൂടിയിരുന്നു. പ്രൊഫസര്‍ ഡോ. ജയശ്രീ റാംജിയുടെ നേതൃത്വത്തിലാണ്, ട്രൈക്കോബെസോര്‍ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തിയത്. ഇത്തരം വസ്തുക്കള്‍ അകത്താക്കുന്ന ശീലം തുടരാതിരിക്കാന്‍ കുട്ടിക്ക് ആശുപത്രി അധികൃതരുടെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് നല്‍കി.

വയറ്റിലോ ചെറുകുടലിലോ മുടികള്‍ അടിഞ്ഞുക്കൂടി രൂപാന്തരം പ്രാപിക്കുന്ന രോമപിണ്ഡമാണ് ട്രൈക്കോബിസോര്‍. ഇത് ദഹനവ്യവസ്ഥയെ സാരമായി തന്നെ ബാധിക്കുന്നു. വയറുവീര്‍ക്കല്‍, വയറുവേദന, ചര്‍ദി, വിശപ്പില്ലായ്മ, ശരീരം ഭാരം കുറയല്‍ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.