വാഷിങ്ടണ്‍: യുഎസില്‍ ജൂത മ്യൂസിയത്തിന് പുറത്തുണ്ടായ വെടിവെപ്പില്‍ രണ്ട് ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. യു.എസ് തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയിലെ ജ്യൂത മ്യൂസിയത്തിന് പുറത്തുവെച്ചായിരുന്നു അക്രമണം. യു.എസിലെ സമയം ബുധനാഴ്ച രാത്രി 9.5 ഓടെയാണ് എഫ്ബിഐ വാഷിങ്ടണ്‍ ഫീല്‍ഡ് ഓഫീസ് അടക്കം സ്ഥിതിചെയ്യുന്ന പ്രദേശത്ത് വെടിവെപ്പ് ഉണ്ടായത്. സംഭവത്തില്‍ ചിക്കാഗോ സ്വദേശി റോഡ്രിഗസ് (30) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
|
ജ്യൂത മ്യൂസിയത്തിനകത്തുനടന്ന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ‘സ്വതന്ത്ര പലസ്തീന്‍’ എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു അക്രമി വെടിവെപ്പ് നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരകളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിവാഹിതരാകാന്‍ തീരുമാനിച്ച രണ്ട് പങ്കാളികളാണ് കൊല്ലപ്പെട്ടതെന്നാണ് യുഎസിലെ ഇസ്രയേല്‍ അംബാസഡര്‍ യെച്ചീല്‍ ലീറ്റര്‍ അറിയിച്ചത്.
കൊലപാതകങ്ങളെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചു. വിദ്വേഷത്തിനും തീവ്രവാദത്തിനും യുഎസ്എയില്‍ സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.
Shooting outside Jewish museum in US; Two Israeli embassy employees killed


