ടെല്‍ അവീവ്: ഇസ്‌റാഈല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ പൗരന്‍മാരെ ലക്ഷ്യംവച്ച് നടന്ന ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ടെല്‍അവീവിലെ ഗ്ലിലോട്ട് സൈനികപരിശീലനകേന്ദ്രത്തിന് സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം. സംഭവത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. സംഭവം ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു. ട്രക്ക് ഡ്രൈവര്‍ മനപ്പൂര്‍വം ബസ്സിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്റ്റോപ്പില്‍ ആളുകളെ നിര്‍ത്തി യാത്ര തുടരാനിരിക്കെയായിരുന്നു സംഭവം. ആക്രമണത്തിന് പിന്നില്‍ ആരാണെന്നു വ്യക്തമല്ല.
|
ട്രക്ക് നിര്‍ത്തിയിട്ടിരുന്ന ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ആളുകള്‍ വാഹനങ്ങള്‍ക്കിടയിലും താഴെയുമായി കുരുങ്ങികിടക്കുകയായിരുന്നുവെന്
50 ലേറെ പേര്‍ക്ക് പരിക്കേറ്റെന്നും രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റവരില്‍ ഭൂരിഭാഗവും ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സിലെ യാത്രക്കാരായിരുന്നു. പരിക്കേറ്റവരില്‍ 24 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Six Israelis killed in truck-ramming operation near Tel Aviv


