29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
SKSSF PLUS TWO SYLLABUS

കോഴിക്കോട്: രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കാന്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഗുജറാത്ത് കലാപവും ബാബരി മസ്ജിദ് ധ്വംസനവും ചരിത്ര ഏടുകളില്‍ നിന്ന് നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ നിന്ന് അവയെ ഒഴിവാക്കിയതെന്നും വിദ്വേഷം വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കരുതെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ( skssf agaist plus two syllabus change )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് ബാബരി മസ്ജിദ് തകര്‍ത്തു എന്ന പരാമര്‍ശം നീക്കം ചെയ്ത് സുപ്രീംകോടതി ഇടപെടലിലൂടെ രാമക്ഷേത്രം നിര്‍മിച്ചു എന്ന് മാറ്റിയെഴുതിയിരിക്കുകയാണ്. പ്ലസ് ടു സോഷ്യോളജിയില്‍ നിന്ന് ഇന്ത്യന്‍ സൊസൈറ്റി എന്ന ആറാം അധ്യായത്തില്‍ നേരത്തെ ഉണ്ടായിരുന്ന ഇന്ത്യ കണ്ട വര്‍ഗീയ കലാപങ്ങളുടെ ചരിത്രവും ഒഴിവാക്കിയിരിക്കുന്നു. ഇതിന് പകരം രാജ്യത്തെ വര്‍ഗീയതയുടെ പേരില്‍ ചോരക്കളമാക്കുകയും മുസ്ലിംങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത രാമജന്‍മഭൂമി മൂവ്‌മെന്റും രാമക്ഷേത്ര നിര്‍മാണവും പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ഭരണകൂട ഭീകരതയുടെ നേര്‍ചിത്രമാണ്.

പുതിയ കാലഘട്ടത്തില്‍ തങ്ങള്‍ക്ക് അനുകൂലമായ ചരിത്ര വായനകള്‍ മാത്രമേ രാജ്യത്ത് നിലനില്‍ക്കാന്‍ പാടുള്ളൂ എന്ന ഫാസിസ്റ്റ് ഭീരുത്വമാണ് എന്‍.സി.ഇ.ആര്‍.ടിയുടെ ഇതടക്കമുള്ള തുടര്‍ച്ചയായ നടപടികളിലൂടെ വെളിവാകുന്നത്. ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത് നടപ്പിലാക്കിയ കലാപങ്ങള്‍ മൂടിവയ്ക്കാനുള്ള ശ്രമം വിലപോകില്ല. വര്‍ഗീയ വിഷം ചീറ്റുന്ന സംഘപരിവാര്‍ പ്രൊപ്പഗണ്ട സിനിമയായ കേരള സ്റ്റോറി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള മറ്റൊരു നീക്കമാണ്.

രാജ്യത്തെ ഒരു സംസ്ഥാനത്തിനും സമുദായത്തിനുമെതിരെ ഭരണകൂടം തന്നെ ഔദ്യോഗിക സംപ്രേഷണ സംവിധാനത്തിലൂടെ വെറുപ്പും നുണകളും പ്രചരിപ്പിക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണം.

ഹിന്ദുത്വ ഭീകരതയെ വെള്ളപൂശുന്ന പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കില്ലെന്ന നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ഒ.പി.അഷ്‌റഫ് കുറ്റിക്കടവ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement