കോഴിക്കോട്: കോഴിക്കോട്ടെ താമരശ്ശേരിയില്‍ മാതാവിനെ വെട്ടിക്കൊന്ന മകന് മാനസിക വിഭ്രാന്തിയുണ്ടായതോടെ കുതിരവട്ടത്തേക്ക് മാറ്റി. കസ്റ്റഡിയില്‍ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്നാണ് മാറ്റിയത്. താമരശ്ശേരി ഈങ്ങാപ്പുഴയ്ക്ക് സമീപം കട്ടിപ്പാറ വേനക്കാവില്‍ സുബൈദയെ കഴിഞ്ഞ ശനിയാഴ്ചയാണ് ലഹരിക്കടിമയായ മകന്‍ (ആഷിഖ് 24) വെട്ടിക്കൊന്നത്.
|
സുബൈദയുടെ സഹോദരി സക്കീനയുടെ വേനക്കാവിലെ വീട്ടില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് അരുംകൊല നടന്നത്. മസ്തിഷ്‌കാര്‍ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടില്‍ വിശ്രമത്തിലിരിക്കെയാണ് കൊല്ലപ്പെട്ടത്.
അടുത്ത വീട്ടില്‍ നിന്നും തേങ്ങ പൊളിക്കാനാണെന്നും പറഞ്ഞ് കൊടുവാള്‍ ചോദിച്ച് വാങ്ങിയാണ് ആഷിഖ് കൊല നടത്തിയത്. കഴുത്തിന് പല തവണ മാരകമായി വെട്ടേറ്റ സുബൈദ ആശുപത്രിയിലെത്തും മുമ്പേ തന്നെ മരിച്ചു. പണം നല്‍കാത്തതിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറഞ്ഞത്. ‘ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് കൊല. ആ ശിക്ഷ ഞാന്‍ നടപ്പാക്കി’ എന്നായിരുന്നു ആഷിഖ് കൃത്യത്തിന് ശേഷം പറഞ്ഞത്.
മയക്കുമരുന്നിന് അടിമയായ ആഷിഖ് നേരത്തെ ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സയില്‍ കഴിഞ്ഞിട്ടുണ്ട്. പ്രതി പ്ലസ്ടുവരെ നാട്ടിലാണ് പഠിച്ചത്. അതിനുശേഷം കോഴിക്കോട് പഠിച്ചു. ഇവിടെവച്ചാണ് ലഹരി ഉപയോഗം തുടങ്ങിയതെന്നാണ് വിവരം. പ്രതക്കായി ഇന്ന് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





