16
Feb 2024
Fri
16 Feb 2024 Fri

ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ച് നാസയുടെ സ്വകാര്യ പേടകമായ നോവസി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ച് നാസയുടെ നോവസി. വ്യാഴാഴ്ച നാസയ്ക്ക് വേണ്ടി സ്‌പേസ് എക്‌സാണ് നോവസിയുടെ വിക്ഷേപണം നടത്തിയത്. ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെ 39 എം ലോഞ്ച് കോംപ്ലക്‌സില്‍ വെച്ചാണ് വിക്ഷേപണം നടന്നത്.

നാസയുടെ കൊമേര്‍ഷ്യല്‍ ലൂണാര്‍ പേലോഡ് സര്‍വീസസ് സംരംഭത്തിന്റെ ഭാഗമായാണ് ദൗത്യം ഒരുക്കിയിരിക്കുന്നത്. ഓഡീസിയസ് എന്ന് പേരിട്ടിരിക്കുന്ന നോവസി ലാന്ററില്‍ 12 പേലോഡുകളാണുള്ളത്. നാസയ്ക്കായി ആറ് പേലോഡുകളുടെ ഒരു സ്യൂട്ട് ലാന്‍ഡര്‍ വഹിക്കുന്നു. എട്ട് ദിവസത്തിനുള്ളില്‍ ഒഡീസിയസ് ചന്ദ്രനില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശ സഞ്ചാരിയായ നീല്‍ ആംസ്‌ട്രോങ്ങിന്റെ സഞ്ചാര പാതയിലൂടെ പേടകം സഞ്ചരിക്കും.

പ്രിസിഷന്‍ ലാന്‍ഡിങ് സാങ്കേതിക വിദ്യ, ബഹിരാകാശ കാലാവസ്ഥ, റേഡിയോ ആസ്‌ട്രോണമി, ആശയവിനിമയം, ഗതിനിര്‍ണയം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കുള്ളൊ ശാസ്ത്രസാങ്കേതിക ഉപകരണങ്ങള്‍ ചന്ദ്രനിലെത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഫെബ്രുവരി 22 ന് പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങും. ചന്ദ്രനില്‍ വിജയകരമായി ഇറക്കുന്ന ആദ്യ സ്വകാര്യ പേടകമെന്ന നേട്ടവും നോവസി ലാന്റര്‍ ലക്ഷ്യമിടുന്നു. ഏറെ കാലമായി ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകള്‍ എത്തിക്കുന്നതിനും സഞ്ചാരികളെ എത്തിക്കുന്നതിനുമായി സ്‌പേസ് എക്‌സും നാസയും സഹകരിക്കുന്നുണ്ട്.

ഇത് രണ്ടാം തവണയാണ് നാസ ഒരു സ്വകാര്യ ചാന്ദ്രപേടകം ചന്ദ്രനില്‍ ഇറക്കാന്‍ ശ്രമിക്കുന്നത്. നേരത്തെ പെരെഗ്രിന്‍ ലാന്‍ഡര്‍ ദൗത്യം പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് വിക്ഷേപിച്ച് അല്‍പ്പസമയത്തിനുള്ളില്‍ തന്നെ പേടകം ഭൂമിയില്‍ ഇടിച്ചിറങ്ങി.

SpaceX successfully launches Odysseus in bid to return US to the lunar surface