15
Jan 2025
Sat
15 Jan 2025 Sat
Sri Rama Sena

ബംഗളൂരു: കര്‍ണാടകയിലെ ബാഗല്‍ക്കോട്ടില്‍ തോക്കുകള്‍ ഉള്‍പ്പെടെ മാരക ആയുധങ്ങള്‍ ഉപയോഗിച്ച് ആയുധ പരിശീലനം നടത്തി ശ്രീരാമസേന. (Sri Rama Sena activists trained to shoot in Karnataka) നാട്ടുകാരുടെ പരാതിയില്‍ 12 ശ്രീരാമ സേനാ നേതാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തു.

whatsapp കര്‍ണാടകയില്‍ ശ്രീരാമ സേനാ പ്രവര്‍ത്തകര്‍ക്ക് വെടിവയ്ക്കാന്‍ പരിശീലനം; 12 നേതാക്കള്‍ക്കെതിരേ കേസ്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസംബര്‍ 25 മുതല്‍ 29 വരെ ബാഗല്‍ക്കോട്ടിലെ ജാംഖണ്ഡിയിലെ തോഡല്‍ബാഗി ഗ്രാമത്തില്‍ നടന്ന കാംപില്‍ 196 പ്രവര്‍ത്തകര്‍ക്ക് ആയുധപരിശീലനം നല്‍കിയതായി പോലിസ് കണ്ടെത്തി. ബംഗളൂരുവിലെ സന്നദ്ധ സംഘടനയായ ആള്‍ ഇന്ത്യ അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് ഡിജിപി അലോക് മോഹന് നല്‍കിയ പരാതിയിലാണ് കേസ്.

അധികം ജനശ്രദ്ധ പതിയാത്ത ഒരു കൃഷിയിടത്തിലാണ് ക്യാമ്പ് നടന്നത്. അന്വേഷണത്തിന്റെ ഭാഗമായി കൃഷിയിടത്തിന്റെ ഉടമയേയും പോലിസ് ചോദ്യം ചെയ്തിരുന്നു. തനിക്ക് ഒന്നുമറിയില്ലെന്ന നിലപാടാണ് ഇയാള്‍ സ്വീകരിച്ചത്.

ALSO READ: പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ; മെഡിക്കല്‍ റിപോര്‍ട്ടില്‍ ഗുരതരമായി ഒന്നുമില്ലെന്ന് സുപ്രിം കോടതി

അതേസമയം, വ്യക്തിത്വ വികസന പരിപാടിയുടെ ഭാഗമായി തോക്ക് ഉപയോഗിക്കാനുള്‍പ്പെടെ പരിശീലനം നല്‍കാറുണ്ടെന്ന് ശ്രീരാമസേനാ തലവന്‍ പ്രമോദ് മുത്തലികിന്റെ ന്യായം.  നേരത്തേ ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രമോദ് മുത്തലിക്കാണ് 2005ല്‍ ശ്രീരാമസേന രൂപീകരിച്ചത്.

മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ദലിതുകള്‍ക്കും എതിരേ നിരവധി ആക്രമണങ്ങള്‍ ശ്രീരാമ സേന നടത്തിയിരുന്നു. ഇന്ത്യന്‍ പാരമ്പര്യം ലംഘിച്ചുവെന്നാരോപിച്ച് ഒരു ഹിന്ദു പെണ്‍കുട്ടിയെ 2009ല്‍ ശ്രീരാമസേന പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതോടെയാണ് ഈ സംഘടനയെ കുറിച്ച് പൊതുസമൂഹം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്.

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന കേസിലും ഈ സംഘടനയുടെ പങ്ക് കണ്ടെത്തിയിരുന്നു. പ്രമോദ് മുത്തലിക്കിനെതിരേ കര്‍ണാടകയില്‍ 45 കേസുകളുണ്ട്.

\