05
Sep 2026
Fri
05 Sep 2026 Fri
Srinagar Airport IndiGo Plane Accident

ശ്രീനഗര്‍: ശ്രീനഗര്‍ വിമാനത്താവളത്തില്‍ പാര്‍ക്കിംഗിനിടെ ഇന്‍ഡിഗോ വിമാനം വിമാനത്താവളത്തിലെ മെറ്റല്‍ പോസ്റ്റിലിടിച്ചു. അപകടത്തില്‍ പോസ്റ്റ് ഒരുവശത്തേക്ക് ചരിഞ്ഞ നിലയിലാണ്. അപകടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം രാവിലെ 9 മണിയോടെ ബേ നമ്പര്‍ 6-ല്‍ പാര്‍ക്ക് ചെയ്യുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂര്‍ണ്ണമായും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. സാധാരണ കോണി ഉപയോഗിച്ച് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.

ALSO READ: കോണ്‍ഗ്രസിന്റെ പ്രവാസി കൂട്ടായ്മയായ ഇന്‍കാസ് ദേശീയ സെക്രട്ടറിക്കെതിരേ പീഡന പരാതി; മൊഴിയെടുക്കാനൊരുങ്ങി പോലീസ്

നിശ്ചിത നടപടിക്രമങ്ങള്‍ അനുസരിച്ച് ബന്ധപ്പെട്ട അധികാരികള്‍ സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ പരിശോധിക്കും. അന്വേഷണം പൂര്‍ത്തിയായ ശേഷമേ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്നും, ഈ ഘട്ടത്തില്‍ നിഗമനങ്ങളില്‍ എത്താന്‍ കഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ തുടരുകയാണെന്നും വിമാന സര്‍വീസുകള്‍ സമയക്രമം അനുസരിച്ച് നടക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Tags: Srinagar Airport, IndiGo Flight Accident, IndiGo Plane Hits Pole, Navi Mumbai To Srinagar Flight, Aviation News, Kashmir News, National News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക