21
Jan 2023
Sun
21 Jan 2023 Sun

ജാമ്യവ്യവസ്ഥയുടെ ഭാഗമായി അച്ചടി, മാധ്യമ, സാമൂഹികമാധ്യമങ്ങളില്‍ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നതിന് ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസുമാരായ ബി ആര്‍ ഗാവായ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2020 നവംബര്‍ 23ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേയാണ് രഹന ഫാത്തിമ സുപ്രിംകോടതിയെ സമീപിച്ചത്. ഗോമാതാ ഉലര്‍ത്ത് എന്ന പേരില്‍ യൂട്യൂബില്‍ വീഡിയോ അപ് ലോഡ് ചെയ്തതിനെതിരായ കേസിലാണ് ഹൈക്കോടതി രഹനാ ഫാത്തിമയ്ക്ക് ഇത്തരമൊരു ജാമ്യവ്യവസ്ഥ ഏര്‍പ്പെടുത്തിയത്.

പശുവിനെ ദൈവമായി ആരാധിക്കുന്ന ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് രഹനഫാത്തിമയുടെ നടപടിയെന്നു ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. അതേസമയം മതവികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തരുതെന്ന ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ നിലനില്‍ക്കും.